ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

110 രോമസഭക്കാരുടെ അംഗീകരണം.

ഹങ്ങളുടെ നിജഫലങ്ങളെ കായ്ക്കുകയും സൽക്രിയകളിൽ ഉത്സാ
ഹിച്ചു നടക്കയും ന്യായമായി പോരാടിയവരുടെ കൂട്ടത്തിൽ
നീതികിരീടം പ്രാപിക്കയും ചെയ്പൂതാക. ഇതെല്ലാം ഞങ്ങൾ
വിനയത്തോടെ അപേക്ഷിക്കുന്നതു നിന്റെ പുത്രനായ യേശു
മൂലം തന്നെ. ആയവൻ നിന്നോടു കൂടെ സദാത്മാവിന്റെ ഒരു
മയിൽ തന്നെ സത്യദൈവമായി എന്നും ജീവിച്ചും വാണും കൊ
ണ്ടിരിക്കുന്നു. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ത;യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം
ഇടുമാറാക. ആമെൻ. (൪ മോശെ ൬).

III. രോമസഭക്കാരുടെ അംഗീകരണം.

(ബോധകൻ കലോചിതമായ ചില പ്രബോധനങ്ങളെ
കഴിച്ചതിന്റെ ശേഷം ചോദിക്കേണ്ടതാവിതുː)

൧. രോമസഭയുടെ സകലദുരുപദേശങ്ങളെയും മറുത്തു പറ
കയും ദൈവവചനത്തിലുള്ള സുവിശേഷോപദേശം വാക്കു
മൂലവും ഹൃദയപൂൎവ്വവും സ്വീകരിക്കയും ചെയ്യുന്നുവോ? വിശേ
ഷാൽ യേശുക്രിസ്തൻ നമ്മുടെ ഏകരക്ഷിതാവാകുന്നുവെന്നും
ക്രിയകളുടെ പുണ്യത്താൽ അല്ലകരുണമൂലം വിശ്വാസത്താൽ
അത്രേ നാം രക്ഷിക്കപ്പെടുന്നു എന്നും പൂൎണ്ണമനസ്സോടെ വിശ്വ
സിക്കുന്നുവോ?

എന്നാൽːഅതേ,ഹൃദയപൂൎവ്വം ഇതെല്ലാം ചെയ്യുന്നു എന്നു ചൊല്ലുക(വിൻ.)

൨. അന്ധകാരരാജ്യത്തോടും ദൈവത്തിന്നു വിരോധമായ
സകലഭാവക്രിയകളോടും മറുത്തു പറയുന്നുവോ?

അതേ, ഞാൻ (ഞങ്ങൾ) മറുത്തു പറയുന്നു.

൩. എങ്കിലോ പിതാ പുത്രൻ സദാത്മാവായ പരിശുദ്ധ
ദൈവത്തിന്നു സദാ വിശ്വസ്തന(ര)ാവാനും അവന്റെ ഇഷ്ടത്തി

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/122&oldid=195419" എന്ന താളിൽനിന്ന് ശേഖരിച്ചത്