ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം. 117

കൊണ്ടു നിങ്ങളുടെ പാപങ്ങൾ മാഞ്ഞു പോകേണ്ടതിനു മാന
സാന്തരപ്പെട്ടു തിരിഞ്ഞു കെൾവിൻ1). ദുഷ്ടൻ തന്റെ വഴി
യെയും അകൃത്യക്കാരൻ തന്റെ വിചാരങ്ങളെയും വിട്ടു യഹോ
വയുടെ നേരെ മടങ്ങി വരിക2). നിങ്ങളുടെ കുറ്റങ്ങളെ അറി
ഞ്ഞു കൊണ്ടു അക്രമങ്ങളെ വിചാരിച്ചു ഖേദിച്ചു ദൈവത്തി
ന്മുമ്പാകെ താണു കൊൾവിൻ. നിങ്ങളിൽ വല്ലവനും അവി
ശ്വാസത്താലെ ദുഷിച്ച ഹൃദയം ഉണ്ടായിട്ടു ജീവനുള്ള ദൈവ
ത്തോടു ദ്രോഹിക്കാതെ പോവാൻ നോക്കുവിൻ3). ഇന്നു അവ
ന്റെ ശബ്ദം കേട്ടാൽ ഹൃദയം കഠിനമാക്കരുതേ.

ഇപ്രകാരം എല്ലാം ദൈവവചനം നമ്മുടെ അയോഗ്യതയെ
വൎണ്ണിച്ചു മാനസാന്തരത്തിന്നു വിളിക്കുന്നതു കൂടാതെ ദിവ്യകാ
രുണ്യത്തിന്റെ അചത്യന്തധനത്തെയും അറിയിച്ചു തരുന്നു.
എങ്ങിനെ എന്നാൽ: എൻ ജീവനാണ, ദുഷ്ടന്റെ മരണത്തിൽ
എനിക്കു ഇഷ്ടമില്ല, ദുഷ്ടൻ തന്റെ വഴിയെ വിട്ടു തിരിഞ്ഞു
ജീവിക്കുന്നതിൽ അത്രെ4). അപ്പന്നു മക്കളിൽ കനിവുള്ള പ്രകാരം
തന്നെ യഹോവെക്കു തന്നെ ഭയപ്പെടുന്നവരിൽ കനിവുണ്ടു5).
മനന്തിരിയുന്ന ഏകപാപിയെ ചൊല്ലി സ്വൎഗ്ഗത്തിൽ സന്തോ
ഷം ഉണ്ടു6). ദൈവം ലോകത്തെ സ്നേഹിച്ച വിധമാവിതു:
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവൻ ഏവനും
നശിക്കാതെ നിത്യജീവനുള്ളവൻ ആകേണ്ടതിന്നു അവനെ തരു
വോളം തന്നെ7). പാപത്തെ അറിയാത്തവനെ നാം അവനിൽ
ദൈവനീതി ആകേണ്ടതിന്നു അവൻ നമുക്കു വേണ്ടി പാപം
ആക്കിയതുകൊണ്ടു ദൈവത്തോടു നിന്നുവരുവിൻ8). നിങ്ങളുടെ
സമാധാനത്തിന്നുള്ളവ വിചാരിച്ചു കൊണ്ടു നിങ്ങളുടെ ദേഹി
കളെ രക്ഷിപ്പാൻ ബന്ധപ്പെടുവിൻ. സത്യവചനത്തിൽനിന്നു
ഈ പ്രബോധനവും വാഗ്ദത്തവും കേട്ടിട്ടു നാം ദൈവമുമ്പാകെ
നമ്മെ താഴ്ത്തി പാപങ്ങളെ ഏറ്റുപറഞ്ഞു കരുണ അന്വേ
ഷിച്ചുകൊണ്ടു ചൊല്ലുക.


1) അപോ. ൩. 2)യശ. ൫, ൫. 3)എബ്ര. ൩. 4)ഹസ.
൩൩. 5)സങ്കീ. ൧൦൩. 6)ലൂക്കാ. ൧൫. 7)യോഹ. ൩. 8)൧ കൊരി. ൫.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/129&oldid=195431" എന്ന താളിൽനിന്ന് ശേഖരിച്ചത്