ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

118 തിരുവത്താഴം.

പ്രാൎത്ഥന.

നിസ്സാരപാപിയായ ഞാൻ സ്വൎഗ്ഗസ്ഥപിതാവിൻ മുമ്പിൽ
ഏറ്റു പറയുന്നിതുː ഞാൻ പലവിധത്തിലും കൊടിയ പാപം
ചെയ്തു കഷ്ടം. തിരുകല്പനകളെ പുറമേ ലംഘിച്ചു നടന്നതി
നാൽ മാത്രമല്ല ഉള്ളിൽ ആത്മാവിനെ കെടുത്തു കറയാക്കിയ
തിനാലും തന്നെ. പലമടിവും, നന്മചെയ്യുന്നതിൽ ഉപേക്ഷയും,
അഹങ്കാരഗൎവ്വവും, അസൂയ പക സിദ്ധാന്തങ്ങളും, കോപകൈ
പ്പുകളും, മായാസക്തി പ്രപഞ്ചാനുഗ്രഹവും, ജഡകാമമോഹ
ങ്ങളും, ലോഭലൌകികഭാവങ്ങളും മറ്റും ഹൃദയത്തിൽ അരുതാ
ത്ത ദുൎന്നയങ്ങൾ പലതും നിറഞ്ഞിരിക്കയാൽ ഞാൻ ദൈവ
ക്രോധത്തിന്നും ന്യായവിധിക്കും ഇഹത്തിലും പരത്തിലും നാനാ
ശിക്ഷകൾക്കും നരകത്തിലേ നിത്യശാപത്തിന്നും പാത്രമായ്ച മ
ഞ്ഞു സത്യം. ഈ എന്റെ പാപങ്ങളെ എന്റെ കൎത്താവായ
ദൈവം അറിയുമ്പോലെ മുറ്റും അറിഞ്ഞുകൊൾവാൻ കഴിയാ
ത്തവൻ എങ്കിലും ഞാൻ വിചാരിച്ചു ദുഃഖിച്ചു സങ്കടപ്പെടുന്നു.
പ്രിയപുത്രനായ യേശുക്രിസ്തുനിമിത്തം ഇതെല്ലാം ക്ഷമിച്ചു
വിട്ടു എന്നെ കരുണയോടെ കടാക്ഷിക്കേണം എന്നു ഞാൻ
കെഞ്ചി യാചിക്കുന്നു. ആമെൻ. W.

കെട്ടഴിപ്പിൻ അറിയിപ്പു.

തങ്ങളുടെ പാപങ്ങളെ ഉള്ളവണ്ണം അറിഞ്ഞും ഏറ്റുപറ
ഞ്ഞും വിശ്വാസടത്തോടെ കൎത്താവിൻ കരുണയും ക്ഷമയും യാ
ചിച്ചുംകൊണ്ടുള്ളോരേ, ഒക്കയും കേൾപ്പിൻ. നമ്മുടെ കൎത്താ
വായ യേശുക്രിസ്തുവിന്റെ പിതാവും ദൈവവുമായവൻ നിങ്ങ
ളെ കനിഞ്ഞു കരുണയോടെ ചേൎത്തുകൊൾവാൻ മനസ്സുള്ള
വൻ ആകുന്നു. അവന്റെ പ്രിയപുത്രനായ യേശുക്രിസ്തു കഷ്ട
പ്പെട്ടു മരിച്ചുണ്ടാക്കിയ പ്രായശ്ചിത്തം നിമിത്തം അവൻ നിങ്ങ
ളുടെ സകല പാപങ്ങളെയും ക്ഷമിച്ചിരിക്കുന്നു. അതുകൊണ്ടു
നമ്മുടെ കൎത്താവായ യേശു: ആൎക്കെങ്കിലും നിങ്ങൾ പാപങ്ങ
ളെ മോചിച്ചാൽ അവൎക്കു മോചിക്കപ്പെടുന്നു; ആൎക്കെങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/130&oldid=195433" എന്ന താളിൽനിന്ന് ശേഖരിച്ചത്