ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം 119

പിടിപ്പിച്ചാൽ അവൎക്കു പിടിപ്പിക്കപ്പെട്ടിരിക്കുന്നു എന്നു അരു
ളിച്ചെയ്ത വചനത്തിൻ ശക്തിയെ ആശ്രയിച്ച ക്രിസ്തുസഭയുടെ
വേലക്കാരനായി വിളിക്കപ്പെട്ട ഞാൻ ചൊല്ലുന്നിതു: മനന്തിരി
ഞ്ഞു വിശ്വസിച്ചുള്ള നിങ്ങൾ സകല പാപത്തിൽനിന്നും ഒഴി
വുള്ളവരും വിടപ്പെട്ടവരുമാകുന്നു. യേശുക്രിസ്തു തന്റെ കഷ്ടമ
രണങ്ങളാൽ അദ്ധ്വാനിച്ചുണ്ടാക്കിയതും സൎവ്വലോകത്തിലും അ
റിയിപ്പാൻ കല്പിച്ചിട്ടുള്ളതുമായ മോചനം പോലെ തന്നെ നിങ്ങ
ളുടെ സകല പാപങ്ങൾക്കും നിറഞ്ഞു ൨ഴിഞ്ഞിരിക്കുന്ന മോച
നം ഉണ്ടാക. യേശുവിൻ നാമത്തിൽ അറിയിക്കുന്ന ഈ ആ
ശ്വാസവചനത്തെ നിങ്ങൾ കൈക്കൊണ്ടു ആശ്വസിച്ച മന
സ്സാക്ഷിയെ ശമിപ്പിക്കുന്ന ആധാരം ആക്കി എന്റെ എന്റെ
പാപത്തിനു മോചനം ഉണ്ടു എന്നു ഉള്ളുകൊണ്ടു ഉറെച്ചു വി
ശ്വസിക്കേണ്ടുന്നതു: പിതാ പുത്രൻ പരിശുദ്ധാത്മാവു എന്നീ
ദൈവനാമത്തിൽ തന്നെ.

എന്നാൽ മനന്തിരിയാതെയും വിശ്വസിക്കാതെയും ഇരിക്കു
ന്നവൎക്കു ഒക്കയും പാപങ്ങൾ പിടിപ്പിക്കപ്പെട്ടിരിക്കുന്നു എന്നും
അവർ മാനസാന്തരപ്പെടാഞ്ഞാൽ ദൈവം നിശ്ചയമായി ശി
ക്ഷിക്കേ ഉള്ളൂ എന്നും കൂടെ കൎത്താവും രക്ഷിതാവുമായ യേശു
ക്രിസ്തുവിന്റെ നാമത്തിൽ ഞാൻ അറിയിച്ചു അവർ മനന്തിരി
ഞ്ഞു സുവിശേഷം വിശ്വസിച്ചു ദൈവത്തോടു നിരന്നുവരേണ്ട
തിന്നു പ്രബോധിപ്പിക്കുന്നു.


നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയുള്ള സ്വൎഗ്ഗസ്ഥപിതാവേ, നിന്റെ കനിവി
ന്റെ പെരുപ്പത്താൽ ഏകജാതനായ യേശുക്രിസ്തുവിനെ അയ
ച്ച തന്നു ക്രൂശിലെ ദണ്ഡത്താൽ ഞങ്ങളുടെ വീണ്ടെടുപ്പിന്നായി
മരിപ്പാൻ ഏല്പിച്ചതിനാൽ നിനക്കു സ്തോത്രം, തന്നെത്താൻ
ബലി അൎപ്പിക്കയാൽ അവൻ സൎവ്വലോകത്തിൻ പാപങ്ങൾക്കും
എന്നേക്കും മതിയായുള്ള പൂൎണ്ണപ്രായശ്ചിത്തം അനുഷ്ഠിച്ചു നി
രപ്പിനെ ഘോഷിക്കുന്ന ശുശ്രൂഷക്കാരെക്കൊണ്ടു ഞങ്ങൾക്കും പാ
പങ്ങളുടെ മോചനത്തെ അറിയിച്ചിരിക്കയാൽ ഞങ്ങൾ വാഴ്ത്തു

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/131&oldid=195436" എന്ന താളിൽനിന്ന് ശേഖരിച്ചത്