ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

128 തിരുവത്താഴം.

വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു വേണ്ടി നുറുക്കപ്പെടുന്ന
എന്റെ ശരീരം ആകുന്നു; എന്റെ ഓൎമ്മെക്കായി ഇതിനെ ചെ
യ്വിൻ. വാങ്ങി കുടിപ്പിൻ, ഈ പാത്രം എന്റെ രക്തത്തിൽ പുതി
യ നിയമമാകുന്നു; എന്റെ ഓൎമ്മെക്കായി ഇതിനെ ചെയ്വിൻ.

അല്ലെങ്കിൽ,
വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു (നിങ്ങളുടെ പാപ
ങ്ങൾക്കു) വേണ്ടി മരണത്തിൽ ഏല്പിച്ച യേശുക്രിസ്തുവിന്റെ
ശരീരം, അവന്റെ ഓൎമ്മെക്കായി ഇതിനെ ചെയ്വിൻ.

വാങ്ങി കുടിപ്പിൻ, ഇതു നിങ്ങൾക്കു (നിങ്ങളുടെ പാപങ്ങൾക്കു)
വേണ്ടി ഒഴിച്ചു തന്ന യേശുക്രിസ്തുവിന്റെ രക്തം, അവന്റെ
ഓൎമ്മെക്കായി ഇതിനെ ചെയ്വിൻ.

അല്ലെങ്കിൽ.
നാം നുറുക്കുന്ന അപ്പം ക്രിസ്തുശരീരത്തിന്റെ കൂട്ടായ്മയല്ല
യോ? നാം ആശീൎവ്വദിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തരക്തത്തി
ന്റെ കൂട്ടായ്മയല്ലയോ?

(കൊടുത്തു തീൎന്ന ശേഷം)
കരുണയാലെ നമ്മെ പോഷിപ്പിച്ച പ്രിയ രക്ഷിതാവി
നോടു നാം നന്ദിയുള്ളവരായി സ്തോത്രം ചൊല്ലി പ്രാൎത്ഥിക്ക:

എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്കു, എന്റെ ഉള്ളി
ലേവ എല്ലാം അവന്റെ വിശുദ്ധനാമത്തെ തന്നെ. എൻ
ദേഹിയേ യഹോവയെ അനുഗ്രഹിക്ക, അവന്റെ സകല ഉപ
കാരങ്ങളെ മറക്കയുമരുതേ. നിന്റെ അകൃത്യങ്ങളെ ഒക്കയും
ക്ഷമിച്ചു നിന്റെ എല്ലാ ഊനങ്ങൾക്കും ചികിത്സിച്ചും നിന്റെ
ജീവനെ കുഴിയിൽനിന്നു വീണ്ടെടുത്തും ദയയും കനിവും ചൂടി
ച്ചും തരുന്നവനെ തന്നെ. കൎത്താവായ യേശുവേ, നീ ഞങ്ങളെ
കടാക്ഷിച്ച പാപമരണങ്ങളിൽനിന്നു വീണ്ടെടുത്തു നിനക്കും
ഞങ്ങൾക്കും പിതാവായവന്റെ പുത്രത്വത്തിലേക്കു വിളിച്ചിരി
ക്കകൊണ്ടു ഞങ്ങം നിന്നെ വാഴ്ത്തുന്നു. വിശുദ്ധരാത്രിഭോജന

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/140&oldid=195458" എന്ന താളിൽനിന്ന് ശേഖരിച്ചത്