ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

130 തിരുവത്താഴം.

ക്കും അവനോടുള്ള നമ്മുടെ കൂട്ടായ്മയുടെ ഉറപ്പിന്നുമായി അതി
നെ അനുഭവിക്കേണം എന്നു കല്പിക്കയും ചെയ്തു. എങ്ങിനെ
യെന്നാൽ എന്റെ മാംസം മെയ്യായ ഭക്ഷ്യവും എന്റെ രക്തം
മെയ്യായ പാനീയവും ആകുന്നു. എന്റെ മാംസം തിന്നു എൻ
രക്തം കുടിക്കുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കയും
ഞാൻ അവന്നു നിത്യജീവനെ നൽകുകയും ചെയ്യുന്നു എന്നു അ
വൻ തന്നെ ഉരചെയ്തിരിക്കുന്നു. എന്നാൽ നിത്യജീവന്റെ അപ്പം
ഭക്ഷിപ്പാനും രക്ഷയുടെ പാനപാത്രത്തിൽനിന്നു കുടിപ്പാനും
നിണക്കു (നിങ്ങൾക്കു) ആഗ്രഹം ഉണ്ടാകകൊണ്ടു വിശ്വാസ
ത്തിൽ ബലപ്പെടുവാനും ഈ പരിശുദ്ധ മൎമ്മത്താൽ ഭക്തിയുള്ള
ജീവനത്തിന്നും കഷ്ടാനുഭവത്തിന്നും മരണത്തിന്നുമായി ശക്തി
പ്രാപിപ്പാനും യേശുക്രിസ്തുവിന്റെ പ്രായശ്ചിത്തമരണത്തെ പ
റ്റിയുള്ള ഓൎമ്മ ഭക്തിയോടു കൂടെ ആചരിച്ചുകൊൾവൂതാക.

നാം പ്രാൎത്ഥിക്ക.

ഞങ്ങളുടെ ഏകമദ്ധ്യസ്ഥനും രക്ഷിതാവുമായ ക്രിസ്തുവേ,
രാത്രിഭോജനത്തിൽ നിന്റെ അത്ഭുതങ്ങളുടെയും വലിയ വീണ്ടെ
ടുപ്പിന്റെയും ഓൎമ്മ നീ സ്ഥാപിച്ചുവല്ലൊ. അരിഷ്ടപാപിയായ
എന്നോടു മനസ്സലിവു തോന്നി ഈ ദിവൃകൃപാവരം മുഖാന്തരം
എന്റെ പാപങ്ങൾക്കുള്ള മോചനവും വീണ്ടെടുപ്പിന്റെ അനു
ഗ്രഹപൂൎത്തിയും എനിക്കു അനുഭവമാക്കി തരേണമേ. നിന്റെ
പരിശുദ്ധാത്മമൂലം എന്റെ പാപങ്ങളെ കുറിച്ചു പരമാൎത്ഥമുള്ള
അനുതാപവും നിന്നിൽ ഉള്ള സത്യവിശ്വാസവും നിന്റെ പ്രായ
ശ്ചിത്തബലിയിൽ ഹൃദയപൂൎവ്വകമായ ആശ്രയവും എന്നിൽ ജനി
പ്പിക്കേണമേ. എന്നെ മുഷിപ്പിച്ചവരോടുള്ള ക്ഷമയാലും സകല
കഷ്ടങ്ങളിലും ക്രിസ്തീയക്ഷാന്തിയാലും പിതാവിന്റെ തിരുഹിത
ത്തിൽ എന്നെ തന്നെ താഴ്മയോടെ ഏല്പിച്ചു കൊടുക്കുന്നതിനാലും
ജീവനിലും മരണത്തിലും മക്കൾക്കു പറ്റുന്ന അനുസരണത്താലും
എന്റെ വിശ്വാസം ബലമുള്ളതായി വിളങ്ങിവരേണ്ടതിന്നു കരു
ണ നൽകേണമേ. ഞാൻ ജീവപൎയ്യന്തം നിണക്കു വിശസ്തനായിരി
പ്പാനും നിന്റെ ശരീരരക്തങ്ങളുടെ അനുഭവം എന്നിൽ നിഷ്ഫലമാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/142&oldid=195463" എന്ന താളിൽനിന്ന് ശേഖരിച്ചത്