ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവാഹം 137

യതായി സൌമ്യതയും സാവധാനവും ഉള്ളൊരാത്മാവിന്റെ<lb /> കെടായ്മയിൽ ഹൃദയത്തിന്റെ ഗൂഢമനുഷ്യനത്രെ. ഇപ്രകാരം<lb /> അല്ലോ പണ്ടു ദൈവത്തിൽ ആശ വെച്ചു തങ്ങളുടെ ഭൎത്താക്ക<lb />മാർക്കു അടങ്ങിയ വിശുദ്ധസ്ത്രികൾ തങ്ങളെ തന്നെ അലങ്കരിച്ചതു.

നാലാമതു — നമ്മുടെ കൎത്താവായ ദൈവം വിവാഹാവസ്ഥ<lb />യെ അനുഗ്രഹിച്ച ആശീൎവ്വാദത്തെ കേൾക്കുക.

ദൈവം തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു,<lb /> ദൈവസാദൃശ്യത്തിൽ അവനെ സൃഷ്ടിച്ചു,<lb /> ആണും പെണ്ണുമായി<lb /> അവരെ സൃഷ്ടിച്ചു. പിന്നെ ദൈവം അവരെ അനുഗ്രഹിച്ചുഛ<lb /> നിങ്ങൾ വൎദ്ധിച്ചു പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അ<lb />ടക്കിക്കൊൾവിൻ.

പിന്നെ 2)ഭാൎയ്യ കിട്ടി നന്മ കിട്ടി, യഹോവയോടു അവൻ<lb /> പ്രസാദം പ്രാപിച്ചു എന്നു ശലൊമോനും പറഞ്ഞു.

അഞ്ചാമതു — ദൈവം വിവാഹാവസ്ഥയിൽ ചുമത്തിയ കഷ്ട<lb />തയെയും കേൾക്കുക.

3)സ്ത്രിയോടു അവൻ പറഞ്ഞു: ഞാൻ നിനക്കു കഷ്ടവും<lb /> ഗൎഭധാരണവും ഏറ്റവും വൎദ്ധിപ്പിക്കും, കഷ്ടത്തോടെ നീ മക്കളെ<lb /> പ്രസവിക്കയും നിന്റെ ഇഷ്ടം ഭൎത്താവിന്നു കീഴടങ്ങുകയും അ<lb />വൻ നിന്റെ മേൽ വാഴുകയും ചെയ്യും. ആദാമിനോടു പറഞ്ഞ<lb />തോ: നീ ഭാൎയ്മയുടെ ശബ്ദം കേട്ട ഭക്ഷിക്കരുതു എന്നു ഞാൻ<lb /> നിന്നോടു കല്പിച്ച മരത്തിൽനിന്നു ഭക്ഷിച്ചതുകൊണ്ടു നിന്റെ<lb /> നിമിത്തം ഭൂമി ശപിക്കപ്പെട്ടതു്; നിന്റെ ആയുസ്സുള്ളനാൾ എ<lb />ല്ലാം നീ കഷ്ടത്തോടെ അതിന്റെ അനുഭവം ഭക്ഷിക്കും. അതു<lb /> നിനക്കു മുള്ളും ഈങ്ങയും മുളെപ്പിക്കും, വയലിലേ സസ്യം നീ<lb /> ഭക്ഷിക്കും. നീ നിലത്തുനിന്നു എടുക്കപ്പെടുകയാൽ അതിൽ തിരി<lb />കെ ചേരുവോളം നിന്റെ മുഖത്തേ വിയൎപ്പോടു കൂടെ നീ ആ<lb />ഹാരം ഭക്ഷിക്കും. എന്തെന്നാൽ നീ പൊടിയാകുന്നു, പൊടി<lb />യിൽ തിരികേ ചേരുകയും ചെയ്യും.

1) ൧മോശെ ൧,൨൭. 2)സുഭാ.൧൮,൨൨. 3) ൧ മോശെ ൩, ൧൬.
18

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/149&oldid=195480" എന്ന താളിൽനിന്ന് ശേഖരിച്ചത്