ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശവസംസ്കാരം. 141

യും നിത്യാനുഗ്രഹമാക്കി തീൎക്കേണമേ. ഇവരുടെ ഹൃദയവും
ഭവനവും നിന്റെ ആലയമാക്കി ഇവർ സ്വൎഗ്ഗരാജ്യത്തിനായി
ജീവിക്കേണ്ടതിന്നു ജാഗ്രത ഉണ്ടാക്കേണമേ. ആയുസ്സിന്റെ അവ
സാനത്തോളം ഇവർ വിശ്വാസത്തെ കാക്കുമാറാക. പിന്നെ ഈ
പരദേശയാത്ര തികഞ്ഞാൽ പിതാവിന്റെ ഭവനത്തിൽ ഇവരെ
പ്രവേശിപ്പിച്ചു യേശുക്രിസ്തു നിമിത്തം നിത്യസന്തോഷത്തിന്നാ
യി കൈക്കൊണ്ടരുളേണമേ. ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണ്മേ. ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേ
ണമേ. ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദോഷത്തിൽനിന്നു
ഞങ്ങളെ ഉദ്ധരിക്കേണമേ, രാജ്യവും ശക്തിയും തേജസ്സും എ
ന്നേക്കും നിണക്കല്ലോ ആകുന്നു. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക; യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾ സമാധാനം
ഇടുമാറാക. ആമെൻ. (൪ മോശെ ൬) W.

VII. ശവസംസ്കാരം.

(ശവക്കുഴിയരികെ നിൽക്കുമ്പോൾ.)

രാജാധിരാജാവും കൎത്താധികൎത്താവും താൻ മാത്രം ചാകായ്മ
ഉള്ളവനും ആയ നമ്മുടെ ദൈവത്തിന്നു ബഹുമാനവും തേജ
സ്സും എന്നെന്നേക്കും ഇണ്ടാവൂതാക, ആമെൻ.

അല്ലെങ്കിൽ.

മരിച്ചവനായി ഇനി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവ
നായ യേശുക്രിസ്തു എന്നും വാഴ്തപ്പെട്ടവാക. ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/153&oldid=195490" എന്ന താളിൽനിന്ന് ശേഖരിച്ചത്