ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശവസംസ്കാരം. 143

ത്യാശെക്കു തന്നെ.1) ആദാമിൽ എല്ലാവരും ചാകുന്ന പ്രകാരം
തന്നെ ക്രിസ്തുവിൽ എല്ലാവരും ഉയിൎപ്പിക്കപ്പെടും. തന്റെ മര
ണത്താലും പുനരുത്ഥാനത്താലും അവൻ നമ്മുടെ പാപങ്ങളെ
പരിഹരിച്ചു മരണത്തെ നീക്കി സുവിശേഷംകൊണ്ടു ജീവനെ
യും കെടായ്മയെയും വിളങ്ങിച്ചു. അവൻ മരിച്ചവരിൽനിന്നു
ആദ്യജാതനായി ചൊല്ലുന്നിതു: ഞാനേ പുനരുത്ഥാനവും ജീവ
നും ആകുന്നു, എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
ജീവിച്ചിരുന്നു എങ്കൽ വിശ്വസിക്കുന്നവൻ ആരും എന്നേക്കും
മരിക്കയും ഇല്ല. അതുകൊണ്ടു ജീവിച്ചാലും മരിച്ചാലും നാം
അവങ്കൽ തേറി ആശ്വസിക്കുന്നു. അവനാൽ മരണം ജയ
ത്തിൽ വിഴുങ്ങപ്പെട്ടു. അവനിൽ വിശ്വസിക്കുന്ന ദൈവജന
ത്തിന്നു ഈ വാഗ്ദത്തം ഉണ്ടു: ഈ ക്ഷയമുള്ളതു അക്ഷയത്തെയും
ഈ ചാകുന്നതു ചാകായ്മയെയും ധരിക്കും. ബലഹീനതയിൽ
വിതെക്കപ്പെടുന്നു, ശക്തിയിൽ ഉണരുന്നു, അപമാനത്തിൽ വിതെ
ക്കപ്പെടുന്നു. തേജസ്സിൽ ഉണരുന്നു. നാം മണ്മയന്റെ പ്രതിമ
യും പൂണ്ടുനടക്കും.2) എന്നതോ നമ്മുടെ കൎത്താവായ യേശു
ക്രിസ്തുവിന്റെ പ്രതിമ തന്നെ. ആയവൻ സകലവും കൂടെ
തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന സാദ്ധ്യശക്തിയെ കൊണ്ടു
നമ്മുടെ താഴ്ചയുടെ ശരീരത്തെ തന്റെ തേജസ്സിൻ ശരീരത്തോടു
അനുരൂപമാക്കുവാൻ മറു വേഷമാക്കി തീൎക്കും. (ഫിലി. ൩.)

(മേല്പറഞ്ഞു പാഠങ്ങൾക്കു പിന്നിലോ ഈ പ്രബോധനത്തിന്റെ
ശേഷമോ ചൊല്ലേണ്ടതു.)

എന്നതുകൊണ്ടു നാം ഈ കല്ലറെക്കൽ നില്ക്കുമ്പോൾ പ്രത്യാ
ശ ഇല്ലാത്തവരെ പോലെ ദുഃഖിക്കാതെ നമ്മുടെ തലകളെ ഉയ
ൎത്തിക്കൊള്ളുന്നു. നമ്മുടെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നുവ
ല്ലോ. കൎത്താവിൽ നിദ്രകൊണ്ടവർ ക്ലേശം ഒന്നും നേരിടാതെ
ദൈവകയ്യിൽ സ്വസ്ഥത പ്രാപിച്ചു എന്നും അറിയാമല്ലോ. ക
ൎത്താവിൽ ചാകുന്ന മൃതന്മാർ ഇന്നു മുതൽ ധന്യർ. അതേ, അ
വർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു ഒഴിഞ്ഞു തണുക്കേണ്ടതു;

1) ൧ പേരൂ. ൧. 2) ൧ കൊരി. ൧൫.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/155&oldid=195495" എന്ന താളിൽനിന്ന് ശേഖരിച്ചത്