ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

144 ശവസംസ്കാരം.

അവരുടെ ക്രിയകൾ അവൎക്കു പിഞ്ചെല്ലുകയും ചെയ്യുന്നു
എന്നു ആത്മാവു പറയുന്നു. (വെളി. ൧൪.)

എന്നാൽ ഈ പ്രതൃാശ ഉള്ളവൻ എല്ലാം ആയവൻ നിൎമ്മ
ലനാകുമ്പോലെ തന്നെയും നിൎമ്മലീകരിച്ചു നീതിമാന്മാരുടെ
എഴുനീല്പിനോടു എത്തുവാൻ ശ്രമിക്കുന്നു. എന്തെന്നാൽ അവ
നവൻ ശരീരംകൊണ്ടു നല്ലതാകിലും തീയതാകിലും ചെയ്തതി
ന്നു അടുത്തതിനെ പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തു
വിന്റെ ന്യായാസനത്തിൻ മുമ്പാകെ പ്രത്യക്ഷമാകേണ്ടതു.*
അതുകൊണ്ടു പ്രിയമുള്ളവരേ, ലോകത്തിൻ മോഹത്താലുള്ള
കേടിൽനിന്നു നാം തെറ്റി ആവശ്യമായുള്ളതു ഒന്നിനെ തെരി
ഞ്ഞെടുത്തു അതു ഇനി അപഹരിക്കപ്പെടാതെ കൂടെ പോരു
വാൻ സൂക്ഷിച്ചുകൊൾക. വിശ്വാസത്തിന്റെ നല്ല പോർ
പൊരുക, നിത്യജീവനെ പിടിച്ചുകൊൾക, അതിന്നായി നാം
വിളിക്കപ്പെട്ടുവല്ലോ. തങ്ങളുടെ യജമാനൻ എപ്പോൾ വരും
എന്നു കാത്തുനില്ക്കുന്ന വിശ്വസ്തുപണിക്കാരെ പോലെ നാം എ
പ്പോഴും ഒരുങ്ങി നിന്നു സത്യത്തെ അനുസരിക്കുന്നതിനാൽ ദേഹി
കളെ നിൎമ്മലീകരിച്ചു വെളിച്ചത്തിൽ നടന്നുകൊൾവൂതാക.
ഇപ്രകാരം ബുദ്ധിമാനായവനോടു ഒക്കയും കൎത്താവു വിളിച്ചു പ
റയുന്നിതു: മരണപൎയ്യന്തം വിശ്വസ്തനാക, എന്നാൽ ഞാൻ ജീ
വകിരീടത്തെ നിനക്കു തരും. (വെളി. ൨.) W.

(അല്ലായ്കിൽ മേല്പറഞ്ഞ വേദവചനങ്ങളാൽ ഒന്നിനെ
സംബന്ധിച്ചു പ്രസംഗിക്ക)

പ്രാൎത്ഥന.

൧.

പ്രിയ കൎത്താവായ യേശുക്രിസ്തുവേ, നീ മരണത്തെ നീക്കി
സുവിശേഷം കൊണ്ടു ജീവനെയും കെടായ്മയെയും വിളങ്ങിച്ചതു
കൊണ്ടു ഞങ്ങൾ വാഴ്ത്തുന്നു. മരണത്തെ ജയിച്ച വീരനേ, നിന്നെ
ഞങ്ങൾ ആശ്രയിക്കുന്നു. നിന്നെ പുനരുത്ഥാനമെന്നും ജീവൻ
എന്നും അറിഞ്ഞു ഞങ്ങൾ ആരാധിക്കുന്നു. നിന്റെ കൂട്ടായ്മ

*൨ കൊ. ൨.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/156&oldid=195497" എന്ന താളിൽനിന്ന് ശേഖരിച്ചത്