ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

148 ശവസംസ്കാരം.

അല്ലെങ്കിൽ.

ജീവന്റെ മദ്ധ്യേ നാം മരണത്തിൽ ഇരിക്കുന്നു. തുണ എ
വിടെ തിരയേണ്ടു? യഹോവേ, ഞങ്ങളുടെ പാപങ്ങൾ ഹേതു
വായി ന്യായപ്രകാരം വ്യസനിച്ചിരിക്കുന്ന നിന്നോടല്ലയോ?
എന്നാലും പരിശുദ്ധ ദൈവമേ, സൎവ്വശക്തനായ കൎത്താവേ, വിശു
ദ്ധിയും കരുണയും നിറഞ്ഞ രക്ഷിതാവേ, നിത്യമരണത്തിന്റെ
യാതനകളിൽ ഞങ്ങളെ ഏല്പിക്കരുതേ. യഹോവേ, ഞങ്ങളുടെ
ഹൃദയങ്ങളുടെ രഹസ്യങ്ങളെ നീ അറിയുന്നു. ഞങ്ങളുടെ പ്രാൎത്ഥ
നെക്കു നിന്റെ കനിവുള്ള ചെവി അടെക്കരുതേ. പരിശുദ്ധ
കൎത്താവേ, സൎവ്വശക്തനായ ദൈവമേ, കരുണാപൂൎണ്ണരക്ഷിതാ
വേ, എന്നേക്കും പരമന്യായാധിപതിയായുള്ളോവേ, ഇന്നും ഒടു
ക്കത്തെ നേരത്തിലും നിന്നെ വിട്ടു പിഴുകിപ്പോകാതവണ്ണം
ഞങ്ങളെ ആദരിച്ചു രക്ഷിച്ചരുളേണമേ. ആമെൻ. C.P.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണമേ. ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേ
ണമേ. ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദോഷത്തിൽനിന്നു
ഞങ്ങളെ ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എ
ന്നേക്കും നിണക്കല്ലോ ആകുന്നു. ആമെൻ.

സമാധാനത്തിന്റെ ദൈവമായവൻ നിങ്ങളെ അശേഷം
വിശുദ്ധീകരിക്ക, നിങ്ങളുടെ ആത്മാവും ദേഹിയും ദേഹവും
നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അ
നിന്ദ്യമായി കാക്കപ്പെടാക. ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/160&oldid=195506" എന്ന താളിൽനിന്ന് ശേഖരിച്ചത്