ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശവസംസ്കാരം. 149

൨. ശിശുമരണത്തിങ്കൽ.

(മേല്പറഞ്ഞതു ചുരുക്കി ചൊല്ലാം. പ്രത്യേകം പ്രയോഗി
പ്പാനുള്ള പ്രാൎത്ഥനയാവിതു:)

സ്വൎഗ്ഗസ്ഥനായ പ്രിയപിതാവേ, ഈ ശിശുവിനെ നീ സ്നേ
ഹിച്ചു ഈ ലോകത്തിന്റെ നാനാസങ്കടങ്ങളിൽ അകപ്പെടു
ത്താതെ വേഗത്തിൽ എല്ലാ ഇടൎച്ചകളിൽനിന്നും എടുത്തു പ്രിയ
പുത്രനായ യേശുമൂലം പിതാവിന്റെ ഭവനത്തിൽ ചേൎത്തുകൊൾ
കയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു. ഇപ്രകാരം മാതാപിതാ
ക്കന്മാൎക്കു നീ കൊടുത്തതിനെ വേഗം എടുത്തതിനാൽ അവരുടെ
ഹൃദയത്തോടു സമീപിച്ചു വന്നു നിന്റെ രക്ഷയാൽ ഉള്ള ആ
ശ്വാസത്തെ ഏകി വൎദ്ധിപ്പിച്ചു അവരെ മേലേവ തന്നെ വിചാ
രിച്ചു തിരിയുമാറാക്കുക. സമ്മാനിച്ചിരിക്കുന്ന മക്കൾ എത്ര
വലുതായ കൃപാവരം എന്നു സകല പിതാക്കളെയും ധ്യാനം
ചെയ്യിച്ചു ഇങ്ങിനത്തെ സമ്മാനങ്ങളെച്ചൊല്ലി കണക്കു ചോ
ദിക്കും എന്നു അവരെ ഓൎമ്മപ്പെടുത്തി പ്രബോധിപ്പിക്കേണമേ.
നിന്റെ പ്രിയപുത്രനായ യേശുക്രിസ്തുവിൽ ഞങ്ങളുടെ ശിശുക്ക
ളെയും നീ സ്വൎഗ്ഗരാജ്യത്തിലേക്കു വിളിച്ചതല്ലാതെ വിശുദ്ധ
സ്നാനംകൊണ്ടു നിന്റെ കൃപാനിയമത്തിൽ ചേൎത്തു നിന്റെ
മക്കളും സകല സ്വൎഗ്ഗീയവസ്തുക്കുൾക്കു അവകാശികളുമായി കൈ
ക്കൊൾകയും ചെയ്യുന്നു. അതുകൊണ്ടു ഞങ്ങൾക്കു അവരിൽ ഉപേ
ക്ഷ വിചാരിച്ചു പോകാതവണ്ണം ഞങ്ങൾക്കു കൃപ നല്കേണമേ.
എപ്പോഴെങ്കിലും ഞങ്ങളുടെ കൈകളിൽനിന്നു അവരെ ചോദി
ച്ചെടുത്താൽ ഞങ്ങളുടെ ഹൃദയം തന്നെ ഞങ്ങൾക്കു കുറ്റം
വിധിക്കാതിരിക്കേണ്ടതിനു ഞങ്ങൾ തളരാതെ അവരെ കരുതി
ദേഹിദേഹങ്ങളെയും പരിപാലിച്ചു നാൾതോറും പ്രാൎത്ഥന
യാൽ നിന്നെ ഭരമേല്പിച്ചു ചെറുപ്പം മുതൽ നിന്റെ ഭയത്തിലും
സ്നേഹത്തിലും വളൎത്തിക്കൊൾവാൻ ഞങ്ങളെ ഉത്സാഹിപ്പിച്ചു
പോരേണമേ. ഞങ്ങളുടെയും മക്കളുടെയും സമാധാനത്തിനു
ള്ളവ ഈ ഞങ്ങളുടെ സമയത്തിൽ തന്നെ അറിഞ്ഞും ചിന്തി
ച്ചുംകൊൾവാൻ പ്രിയകൎത്താവേ, ഓരോ അച്ഛനെയും അമ്മ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/161&oldid=195509" എന്ന താളിൽനിന്ന് ശേഖരിച്ചത്