ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക. 151

ദൈവകല്പനപ്രകാരം ഭക്തിമാനങ്ങളുള്ള നടപ്പും സാധിപ്പാൻ
തക്കവണ്ണം അവർ കരുതിനോക്കേണ്ടതാകുന്നു.

൨. അവർ ഉപദേഷ്ടാക്കന്മാരോടു കൂടി സഭയുടെ അവസ്ഥ
കളൊക്കയും ആലോചിച്ചു നന്നാക്കുവാൻ സഹായിക്കേണ്ടതു.
സഭയിലെ ശിശുസ്നാനത്തിനു അവർ സാക്ഷികളായി നില്ക്കയും
സഭയോടു ചേൎന്നിരിക്കുന്ന കുഡുംബങ്ങളിൽ ക്രിസ്തീയജീവനവും
ബാലശിക്ഷയും ഉണ്ടാവാൻ സഹായിക്കയും സഭക്കാരുടെ ഓരോ
വീടുകളിൽ ചെന്നു ദൈവവചനം വായിച്ചും പ്രാൎത്ഥിച്ചുംകൊ
ണ്ടു ആവശ്യംപോലെ ആശ്വസിപ്പിക്കയും പ്രബോധിപ്പിക്കയും
ചെയ്യേണം.

൩. സഭ സ്വസ്ഥനാളിനെ വേണ്ടുംവണ്ണം ശുദ്ധീകരിപ്പാനും
എല്ലാവരും ആരാധനെക്കു വന്നു ചേരുവാനും വീട്ടപ്രാൎത്ഥന ക
ഴിപ്പാനും തക്കവണ്ണം പ്രത്യേകം ഉത്സാഹിച്ചു നോക്കേണ്ടതു.

൪. വിവാഹസ്ഥന്മാൎക്കു തമ്മിൽ വല്ല ഇടച്ചൽ ഉള്ളപ്രകാ
രം അറിഞ്ഞാൽ കൎത്താവിന്റെ വചനപ്രകാരം സമാധാനമാ
ക്കുവാൻ ശ്രമിക്കയും ക്രമം തെറ്റി നടക്കുന്നവരെ സ്നേഹത്തോ
ടും സൌമ്യതയോടും കൂടി ക്രമത്തിലാക്കുകയും തെറ്റിപ്പോയവ
രെ അന്വേഷിച്ചു കഴിവുണ്ടെങ്കിൽ നേൎവ്വഴിയിൽ വരുത്തുകയും
വേണ്ടതു.

൫. അവർ ദീനക്കാരെ ചെന്നു കണ്ടു സുവിശേഷവചന
ത്താൽ ആശ്വസിപ്പിക്കയും ദരിദ്രന്മാരുടെ ബുദ്ധിമുട്ടുകളെയും
ആവശ്യങ്ങളെയും വിചാരിക്കയും ചെയ്യേണ്ടതു. ഒടുവിൽ ഈ
മിശ്യൻസംഘത്തിന്റെ മേല്‌വിചാരകസഭ നോക്കിനടത്തുവാൻ
മൂപ്പയോഗത്തിൽ ഏല്പിച്ചുകൊടുക്കുന്ന എല്ലാ സഭാകാൎയ്യങ്ങളെ
യും വിശ്വസ്തതയോടു കൂടി ചിന്തിച്ചു നിവൃത്തിപ്പാൻ ഉത്സാഹി
ക്കേണ്ടതാകുന്നു.

എന്നാൽ പ്രിയ സഹോദരന്മാരേ, നിങ്ങളിൽ ഏല്പിച്ചുത
രുന്ന ഉദ്യോഗം നിങ്ങൾ യഥാക്രമം നടത്തുവാൻ ഒരുങ്ങിയിരി
ക്കുന്നു എന്നു എല്ലാവരും അറിയേണ്ടതിന്നു നിങ്ങൾ മൂപ്പസ്ഥാ
നം സംബന്ധിച്ചുള്ള നേൎച്ച കഴിക്കേണ്ടതു.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/163&oldid=195514" എന്ന താളിൽനിന്ന് ശേഖരിച്ചത്