ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക. 163

അയച്ച കാൎയ്യം സാധിപ്പിക്കയും ചെയ്യും.ആകയാൽഉറപ്പുള്ള
വനും(രും)കുലുങ്ങാത്തവനും(രും)നിന്റെ(നിങ്ങളുടെ)പ്രയ
ത്നം കൎത്താവിൽ വ്യൎത്ഥമല്ല എന്നറികയാൽ കൎത്താവിൻ വേല
യിൽ എപ്പോഴും വഴിയുന്നവനും(രും)ആകുക(വിൻ). എന്നാൽ
നിന്റെ(നിങ്ങളുടെ)വിളിയുടെ എല്ലാ പോരാട്ടങ്ങളിലും വേദ
നാചിന്തകളിലും അവന്റെ വിലയേറിയ സമാധാനം നിന്റെ
(നിങ്ങളുടെ)ശക്തിയും ആശ്വാസവും ആയി അനുഭവിക്കയും
അവന്റെ വായിൽനിന്നു ഒരുനാൾ: നന്നു, നല്ലവനും വിശ്വ
സ്തനുമായ ദാസനേ, നീ അല്പത്തിങ്കൽ വിശ്വസ്തനായിരുന്നു,
നിന്നെ പലതിന്മേലും ആക്കി വെക്കും,നിന്റെ കൎത്താവിൻ സ
ന്തോഷത്തിൽ പ്രവേശിക്ക എന്ന വചനം കേൾ്ക്കയും ചെയ്യും.

എന്നാൽ ഞാൻ ഇപ്പോൾ ദൈവത്തിന്നും നമ്മുടെ കൎത്താ
വായ യേശുക്രിസ്തുവിന്നും മുമ്പാകെയും ഈ ക്രിസ്തുസഭ കേൾ്
ക്കേയും നിന്നോടു(നിങ്ങളോടു)ചോദിക്കുന്നിതു:

ഈ കേട്ട വചനങ്ങളെ പ്രമാണിച്ചു വിശുദ്ധദൈവശുശ്രൂ
ഷയെ ഭരമേല്പാൻ മനസ്സുണ്ടോ?

ഈ ശുശ്രൂഷയിൽ നിന്റെ(നിങ്ങളുടെ)സമയവും ശക്തി
യും വിശ്വസ്തതയോടെ ചെലവഴിപ്പാനും ദൈവവചനപ്രകാരം
യേശുക്രിസ്തുവിനെ ക്രൂശിക്കപ്പെട്ടു മരിച്ചുയൎത്തെഴുനീറ്റവനെ
തന്നെ ഘോഷിപ്പാനും ആയവൻ നമുക്കു ദൈവത്തിൽനിന്നു
ജ്ഞാനവും നീതിയും വിശുദ്ധീകരണവും വീണ്ടെടുപ്പും ആയ്ഭ
വിച്ചപ്രകാരം പ്രസംഗിപ്പാനും മനസ്സുണ്ടോ?

സഭക്കാൎക്കു ഭാവത്തിലും നടപ്പിലും ദൈവകരുണയാലെ
മാതൃകയാവാൻ കൎത്താവിൽ തന്നെ നിൎണ്ണയിച്ചിരിക്കുന്നുവോ?

എന്നാൽ സൎവ്വസാക്ഷിയായ ദൈവത്തിന്നും ജീവികളുടെയും
മരിച്ചവരുടെയും ന്യായാധിപതിയായ യേശുക്രിസ്തുവിന്നും മുമ്പാ
കെ സത്യം ചെയ്തു ഉത്തരം പറക(വിൻ).

ഉത്തരം:ഞാൻ അപ്രകാരം ചെയ്യും;കൎത്താവു തന്റെ ആ
ത്മാവിൻ ശക്തിയാലും കരുണയാലും എനിക്കു തുണ നില്ക്കു
മാറാക.21 *

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/175&oldid=195543" എന്ന താളിൽനിന്ന് ശേഖരിച്ചത്