ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

172 കഷ്ടാനുഭവചരിത്രം.

ഗത്തിൽ ചെയ്ക എന്നു പറകയും ചെയ്തു. ആയതു ഇന്നതിനെ
ചൊല്ലി ആകുന്നു എന്നു ചാരി ഇരുന്നവരിൽ ആരും അറിഞ്ഞില്ല ;
പണപ്പെട്ടി യൂദാവോടുള്ളതാകയാൽ : പെരുനാൾക്കു നമുക്കു
വേണ്ടുന്നതു മേടിക്ക എന്നോ ദരിദ്രൎക്കു ഏതാനും കൊടുക്ക എ
ന്നോ യേശു അവനോടു കല്പിക്കുന്ന പ്രകാരം ചിലൎക്കു തോന്നി.
അവനോ ഖണ്ഡം വാങ്ങി ക്ഷണത്തിൽ പുറപ്പെട്ടു പോയി. അ
പ്പോൾ രാത്രി ആയിരുന്നു. (യോഹ. മത്ത. മാൎക്ക. ലൂക്ക.)

അവൻ പുറപ്പെട്ടു പോയപ്പോൾ യേശു പറയുന്നിതു: ഇ
പ്പോൾ മനുഷ്യപുത്രൻ തേജസ്കരിക്കപ്പെട്ടു, അവനിൽ ദൈവവും
തേജസ്കരിക്കപ്പെട്ടു, ദൈവം അവനിൽ തേജസ്കരിക്കപ്പെട്ടു എ
ങ്കിൽ ദൈവം അവനെ തന്നിൽ തന്നെ തേജ
സ്കരിക്കുന്നു തേജസ്കരിക്കയും ചെയ്യും. (യോഹ.)

പിന്നെ യേശു അപ്പത്തെ എടുത്തു സ്തോത്രം ചൊല്ലി നുറു
ക്കി ശിഷ്യൎക്കു കൊടുത്തു പറഞ്ഞിതു: വാങ്ങി ഭക്ഷിപ്പിൻ, ഇതു
നിങ്ങൾക്കു വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു, എ
ന്റെ ഓൎമ്മെക്കായിട്ടു ഇതിനെ ചെയ്‌വിൻ. അപ്രകാരം തന്നെ
അത്താഴം കഴിഞ്ഞ ശേഷം പാനപാത്രത്തെയും എടുത്തു
വാഴ്ത്തി പറഞ്ഞിതു: നിങ്ങൾ എല്ലാവരും ഇതിൽനിന്നു കുടി
പ്പിൻ, ഈ പാത്രം എന്റെ രക്തത്തിൽ പുതുനിയമം ആകുന്നു.
ഇതു പാപമോചനത്തിന്നായി നിങ്ങൾക്കും അനേകൎക്കും വേണ്ടി
ഒഴിച്ച എന്റെ രക്തം, ഇതിനെ കുടിക്കുന്തോറും എന്റെ ഓൎമ്മെ
ക്കായിട്ടു ചെയ്‌വിൻ. ഞാനോ നിങ്ങളോടു പറയുന്നിതു: മുന്തിരി
വള്ളിയുടെ അനുഭവത്തെ എന്റെ പിതാവിൻ രാജ്യത്തിൽ നി
ങ്ങളോടു കൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ ഇതിൽ
നിന്നു ഇനി കുടിക്കയില്ല. (മത്ത. മാൎക്ക. ലൂക്ക.)

പൈതങ്ങളേ, ഇനി അസാരമേ നിങ്ങളോടു കൂടെ ഇരിക്കു
ന്നുള്ളൂ, നിങ്ങൾ എന്നെ അന്വേഷിക്കും. പിന്നെ ഞാൻ പോ
കുന്ന ഇടത്തു നിങ്ങൾക്കു വന്നുകൂടാ എന്നു യഹൂദരോടു പറഞ്ഞ
പ്രകാരം ഇന്നു നിങ്ങളോടും ചൊല്ലുന്നു. നിങ്ങൾ തമ്മിൽ ത
മ്മിൽ സ്നേഹിക്കേണം എന്നു ഒരു പുതിയ കല്പന നിങ്ങൾക്കു
തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും ത

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/184&oldid=195558" എന്ന താളിൽനിന്ന് ശേഖരിച്ചത്