ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

174 കഷ്ടാനുഭവചരിത്രം.

൩. ഗഥശെമനയിലെ പോരാട്ടവും തോട്ടത്തിൽ
പിടിപെട്ടതും.

പിന്നെ അവർ സ്തോത്രം പാടി യേശു ഏറിയോന്നു* പറ
ഞ്ഞ ശേഷം അവൻ പുറപ്പെട്ടു മൎയ്യാദപ്രകാരം കിദ്രോൻ തോ
ടിനു അക്കരെ ഒലിവമലെക്കൽ തോട്ടം ഉള്ളതിൽ ശിഷ്യരുമായി
കടന്നു. അപ്പോൾ യേശു അവരോടു പറഞ്ഞു: ഈ രാത്രിയിൽ
നിങ്ങൾ എല്ലാവരും എങ്കൽ ഇടറിപ്പോകും, ഞാൻ ഇടയനെ
വെട്ടും കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകയുമാം എന്നു എഴു
തിയിരിക്കുന്നുവല്ലോ. ഞാൻ ഉണൎന്നു വന്ന ശേഷമോ നിങ്ങ
ൾക്കു മുമ്പെ ഗലീലെക്കു ചെല്ലും എന്നതിന്നു പേത്രൻ ഉത്തരം
പറഞ്ഞിതു: എല്ലാവരും നിങ്കൽ ഇടറിപ്പോയാൽ ഞാൻ ഒരു
നാളും ഇടറുകയില്ല. അവനോടു യേശു: ആമെൻ ഞാൻ നി
ന്നോടു ചൊല്ലുന്നിതു ഇന്നു രാത്രിയിൽ കോഴി രണ്ടു കുറി കൂകമ്മു
മ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു പറയുന്നു. അ
വനോ: നിന്നോടു ഒന്നിച്ചു മരിക്കേണ്ടി വന്നാലും നിന്നെ തള്ളി
പ്പറകയില്ല എന്നു ഏറ്റം അധികം പറഞ്ഞു. അപ്രകാരം ത
ന്നെ എല്ലാവരും പറഞ്ഞു. (മത്ത. മാ. ലൂ. യോഹ.)

അവർ ഗഥശെമന എന്ന പേരുള്ള തോട്ടത്തിൽ വന്നു അ
വിടെ യേശു പലപ്പോഴും തന്റെ ശിഷ്യരോടു ചേൎന്നിരിക്കയാൽ
അവനെ കാണിച്ചു കൊടുക്കുന്ന യൂദാവും ആ സ്ഥലത്തെ അ
റിഞ്ഞു. അതിൽ എത്തിയപ്പോൾ യേശു: ഞാൻ പോയി, അ
വിടെ പ്രാൎത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ, നിങ്ങൾ പ
രീക്ഷയിൽ കടക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ എന്നു അവരോടു
ചറഞ്ഞു. പേത്രനെയും യാക്കോബു യോഹന്നാൻ എന്നവരെ
യും കൂട്ടിക്കൊണ്ടു വിറച്ചും ദുഖിച്ചും വലഞ്ഞുംപോവാൻ തുട
ങ്ങി. എന്റെ ദേഹി മരണത്തോളം ദുഃഖപ്പെട്ടിരിക്കുന്നു. ഇവി
ടെ പാൎത്തുണൎന്നുകൊൾവിൻ എന്നു അവരോടു പറഞ്ഞു. താൻ
അവരെ വിട്ടു ഒരു കല്ലേറു ദൂരത്തോളം വാങ്ങി മുട്ടുകുത്തി നിലത്തു
വീണു: കഴിയുന്നു എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എ

* യോഹ. ൧൪--൧൭.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/186&oldid=195562" എന്ന താളിൽനിന്ന് ശേഖരിച്ചത്