ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 189

അതിൽ പിന്നെ സകലവും തികെഞ്ഞു വന്നു എന്നു യേശു
അറിഞ്ഞിട്ടു തിരുവെഴുത്തിന്നു നിവൃത്തിയാവാൻ: എനിക്കു
ദാഹിക്കുന്നു! എന്നു പറയുന്നു. അവിടെ ചുറുക്കനിറഞ്ഞ പാ
ത്രം ഉണ്ടു. ഉടനെ അവരിൽ ഒരുത്തൻ ഒരു സ്പൊങ്ങു എടുത്തു
ചുറുക്കകൊണ്ടു നിറെച്ചു ഓടമേലാക്കി അവനെ കുടിപ്പിച്ചു.
ശേഷിച്ചവർ:വിടു, ഏലിയാ അവനെ രക്ഷിപ്പാൻ വരുന്നുവോ?
നോക്കട്ടെ എന്നു പറഞ്ഞു . യേശു ചുറുക്ക സേവിച്ചിട്ടു: നിവൃ
ത്തിയായി! എന്നു ചൊല്ലി. പിതാവേ,നിന്റെ കൈകളിൽ
എൻ ആത്മാവെ ഏല്പിക്കുന്നു! എന്നു ഉരത്ത ശബ്ദത്തോടെ
വിളിച്ചു. ഉടനെ തല ചാച്ചു പ്രാണനെ വിട്ടു. (യോഹ
ലൂക്ക. മത്ത.മാൎക്ക.)

അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേലോടു അടിയോളവും
ചീന്തിപ്പോയി ഭൂമി കുലുങ്ങി പാറകൾ പിളൎന്നു തറകളും തുറന്നു
നിദ്രപ്രാപിച്ച വിശുദ്ധരുടെ ഉടലുകൾ പലതും ഉണൎന്നുവരിക
യും അവന്റെ ഉയിൎപ്പിൽ പിന്നെ കല്ലറകളെ വിട്ടു വിശുദ്ധനഗ
രത്തിൽ പ്രവേശിച്ചു പലൎക്കും കാണാകയും ചെയ്തു. (മത്ത.
മാൎക്ക. ലൂക്ക.)

ശാതാധിപനും അവനോടു കൂടെ യേശുവെ കാത്തുനില്ക്കുന്ന
വരും ഭൂകമ്പവും അവൻ ഇങ്ങിനെ നിലവിളിച്ചുംകൊണ്ടു കഴി
ഞ്ഞതും കണ്ടിട്ടു: ഇവൻ ഉള്ളവണ്ണം നീതിമാനും ദൈവപുത്ര
നുമായതു സത്യം എന്നു ചൊല്ലി ഏറ്റം ഭയപ്പെട്ടു ദൈവത്തെ
മഹത്വപ്പെടുത്തി. ആ കാഴ്ചെക്കു കൂടിയ പുരുഷാരങ്ങളും എല്ലാം
സംഭവിച്ചവ നോക്കിക്കൊണ്ടു മാറത്തടിച്ചു മടങ്ങി പോയി.
(മത്ത. മാൎക്ക. ലൂക്ക.)

അവന്റെ പരിചയക്കാരും എല്ലാം ഗലീലയിൽനിന്നു യേ
ശുവെ ശുശ്രൂഷിച്ചുംകൊണ്ടു പിഞ്ചെന്ന പല സ്ത്രീകളും ഇവ
കണ്ടുകൊണ്ടു ദൂരത്തുനിന്നു. അവരിൽ മഗ്ദലക്കാരത്തി മറിയയും
ചെറിയ യാക്കോബു യോസെ എന്നവരുടെ അമ്മയായ മറിയ
യും സബദിപുത്രന്മാരുടെ അമ്മയും ഉണ്ടു. (മത്ത. മാൎക്ക. ലൂ.)

എന്നാറെ അന്നു ഒരുമ്പാടാഴ്ചയും വരുന്ന ശബ്ബതനാൾ
വലിയതും ആകകൊണ്ടു ആ ഉടലുകൾ ശബ്ബതിൽ ക്രൂശിന്മേൽ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/201&oldid=195591" എന്ന താളിൽനിന്ന് ശേഖരിച്ചത്