ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണത്തിനുള്ള ഉപദേശം. 199

൩൮. ചോ. പരിശുദ്ധാത്മാവിനെ കുറിച്ചുള്ള നിന്റെ വിശ്വാസപ്രമാണം
എന്തു?

ഉ. പരിശുദ്ധാത്മാവിലും, വിശുദ്ധന്മാരുടെ കൂട്ടായ്മയാകുന്ന
ശുദ്ധസാധാരണ സഭയിലും, പാപമോചനത്തിലും, ശരീരത്തോ
ടെ ജീവീച്ചെഴുനീൽക്കുന്നതിലും, നിത്യജീവങ്കലും ഞാൻ വിശ്വസി
ക്കുന്നു.

൩൯. ചോ. പരിശുദ്ധാത്മാവും കൂടെ നീ വിശ്വസിക്കേണ്ടുന്ന സത്യദൈവം
തന്നെയോ?

ഉ. അതെ, വേദത്തിൽ അവന്നു ദൈവനാമങ്ങൾ ദൈവ
ഗുണങ്ങൾ ദൈവക്രിയകൾ ദൈവമാനം ഇവ എല്ലാം കൊള്ളി
ച്ചപ്രകാരം കാണുന്നു. (അപോ. ൫, ൩മു. ൧കൊരി. ൨, ൧൦.
റോമ. ൧൫, ൧൩. മത്ത. ൧൨, ൩൧മു.)

൪൦. ചോ. ഇങ്ങിനെ നീ വായികൊണ്ടു ഏറ്റുപറയുന്നതെല്ലാം ഹൃദയംകൊ
ണ്ടും വിശ്വസിച്ചാൽ ഈ വിശ്വാസത്തിന്റെ ഫലം എന്താകുന്നു?

ഉ. ഈ വിശ്വാസത്തെ ദൈവം കണ്ടു യേശുക്രിസ്തു നിമി
ത്തം എന്നെ നല്ലവനും വീശുദ്ധനും എന്നെണ്ണിക്കൊള്ളുകയും
പ്രാർത്ഥിപ്പാനും ദൈവത്തെ അബ്ബാ എന്നു വിളിപ്പാനും അവ
ന്റെ കല്പനകളിൻപ്രകാരം നടപ്പാനും തക്കവണ്ണം പരിശുദ്ധാ
ത്മാവിനെ എനിക്കു നല്ലുകയും ചെയ്യുന്നതു തന്നെ ഫലം ആ
കുന്നു.

൪൧. ചോ. വിശ്വാസത്തിന്റെ ഒന്നാം ഫലം എന്തു?

ഉ. എന്റെ നീതീകരണമത്രെ. ദൈവം എന്റെ പാപ
ങ്ങളെ ക്ഷമിച്ചു വിട്ടു ക്രിസ്തുവിന്റെ നീതിയെ എനിക്കു കണ
ക്കിട്ടു അതു ഹേതുവായി സകല കരുണകളെയും വാഗ്ദത്തം ചെ
യ്യുന്നതു തന്നെ.

൪൨. ചോ. വിശുദ്ധീകരണം എന്നും പുതുക്കും എന്നും ഉള്ള രണ്ടാമതു ഒരു
ഫലം വിശ്വാസത്തിൽനിന്നു ജനിക്കുന്നില്ലയോ?

ഉ. ജനിക്കുന്നു. വിശ്വാസത്താൽ എനിക്കു മേലക്കുമേൽ പ
രിശുദ്ധാത്മാവു നല്ലപ്പെടുന്നതുകൊണ്ടു പുത്രഭാവത്തോടെ പ്രാ
ൎത്ഥിപ്പാനും ദൈവേഷ്ട്രപ്രകാരം നടപ്പാനും കഴിവു വരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/211&oldid=195610" എന്ന താളിൽനിന്ന് ശേഖരിച്ചത്