ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലുഥർപണ്ഡിതരുടെ ചെറിയ ചോദ്യോത്തരപുസ്തകം. 207

III. ലുഥർപണ്ഡിതരുടെ<lb /> ചെറിയ ചോദ്യോത്തരപുസ്തകം

൧-ാം അദ്ധ്യായം.

പത്തു കല്പനകൾ.

(൨ മോശെ ൨൦, ൧ — ൧൮.)

൧. ചോദ്യം. ഒന്നാം കല്പന ഏതു?

ഉത്തരം. "അടിമവീടായ മിസ്രദേശത്തുനിന്നു നിന്നെ കൊ<lb />ണ്ടു വന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.<lb /> ഞാൻ അല്ലാതെ അന്യദേവകൾ നിണക്കു ഉണ്ടാകരുതു".

൨. ചോ. ഇതിന്റെ അൎത്ഥം എന്തു?

ഉ. നാം ദൈവത്തെ എല്ലാററിന്നുമ്മീതെ ഭയപ്പെട്ടും സ്നേ<lb />ഹിച്ചും ആശ്രയിച്ചും ഇരിക്കേണം എന്നു തന്നെ.

൩.. ചോ. രണ്ടാം കല്പന ഏതു?

ഉ. "നിണക്കു ഒരു വിഗ്രഹത്തെയും ഉണ്ടാക്കരുതു; മീതെ<lb /> ആകാശത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീ<lb />ഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും<lb /> അരുതു; നീ അവറ്റെ കുമ്പിടുകയും സേവിക്കയും അതതു്".

൪. ചോ. ഇതിന്റെ അൎതഥം എന്തു?

ഉ. നാം ദൈവത്തെ ഭയപ്പെട്ടും സ്നേഹിച്ചുംകൊണ്ടു എ<lb />ല്ലാ വിഗ്രഹസേവയും നിരസിച്ചു ഒഴിക്കയും യേശുക്രിസ്തുവിങ്കൽ<lb /> പിതാവായി വിളങ്ങിവന്ന ഏകസത്യദൈവത്തെ ആത്മാവിലും<lb /> സത്യത്തിലും ആരാധിക്കയും വേണ്ടതു.

൫. ചോ. മൂന്നാം കല്പന ഏതു?

ഉ. "നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എ<lb />ടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ കുറ്റ<lb />മില്ലാത്തവൻ ആക്കിവെക്കുകയില്ല".

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/219&oldid=195631" എന്ന താളിൽനിന്ന് ശേഖരിച്ചത്