ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂഥർപണ്ഡിതരുടെ ചെറിയ ചോദ്യോത്തരപുസ്തകം. 215

൪൩. ചോ. അതിന്റെ അർത്ഥം എന്തു?

ഉ. ദൈവം എല്ലാമനുഷ്യൎക്കും ദുഷ്ടൎക്കും കൂടെ ദിവസേന
വേണ്ടുന്നതു നമ്മുടെ അപേക്ഷ കൂടാതെ കൊടുക്കുന്നുണ്ടു. എ
ന്നാൽ നാൾതോറും കിട്ടുന്നതു അവന്റെ ദാനം എന്നറിഞ്ഞിട്ടു
നന്നിയോടെ അതിനെ കൈക്കൊള്ളേണ്ടതിന്നു നാം ഇതിനാൽ
യാചിക്കുന്നു.

൪൪. ചോ. വേണ്ടുന്ന അപ്പം എന്തു?

ഉ. ശരീരരക്ഷെക്കായി ആവശ്യവും മുട്ടും ഉള്ളതെല്ലാം
തന്നെ. അതോː അന്നം പാനീയം വസ്ത്രം ഭവനം പറമ്പു നിലം
കന്നുകാലി പണം ഭക്തിയുള്ള ഭാൎയ്യയും ഭൎത്താവും ഭക്തിയുള്ള
മക്കൾ വിശ്വസ്തരായ വേലക്കാർ ഭക്തിയും വിശ്വാസവുമുള്ള
രാജകാൎയ്യസ്ഥന്മാർ ശുഭവാഴ്ച ശുഭകാലം സമാധാനം സൌഖ്യം
അടക്കം മാനം നല്ല സ്നേഹിതന്മാർ വിശ്വസ്ത അയല്ക്കാർ മുത
ലായ നന്മകൾ തന്നെ.

൪൫. ചോ. അഞ്ചാം അപേക്ഷ ഏതു?

ഉ. ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതു പോലെ
ഞങ്ങളുടെ കടങ്ങളെ വിട്ടു തരേണമേ".

൪൬. ചോ. അതിന്റെ അൎത്ഥം എന്തു?

ഉ. സ്വൎഗ്ഗസ്ഥപിതാവിന്റെ നേരെ നാം ദിവസേന ചെയ്തുവ
രുന്ന ദോഷങ്ങൾ നിമിത്തം ഈ അപേക്ഷയാൽ ക്ഷമ യാചി
ക്കുന്നു. അവൻ നമ്മുടെ പാപങ്ങളെ കുറിക്കൊള്ളാതെയും അവ
നിമിത്തം നമ്മുടെ അപേക്ഷയെ തള്ളികളെയാതെയും ഇരിപ്പാൻ
നമുക്കു യോഗ്യത ഇല്ലെങ്കിലും കരുണമൂലം നമ്മുടെ പിഴകളെ
ക്ഷമിക്കേണമെന്നു നാം യാചിക്കുന്നു. ശിക്ഷിപ്പാൻ തക്ക പാപ
ങ്ങൾ പലതും നമ്മിൽ ദിവസേന കാണ്മാൻ ഉണ്ടാകയാൽ
നമ്മുടെ നേരെ ദോഷം ചെയ്യുന്നവരോ‍ടു പൂൎണ്ണമനസ്സോടെ
ക്ഷമിക്കുന്നതു നമുക്കു കടം തന്നെ.

൪൭. ചോ. ആറാം അപേക്ഷ ഏതു?

ഉ."ഞങ്ങളെ പരീക്ഷയിൽ കടത്തരുതു".

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/227&oldid=195649" എന്ന താളിൽനിന്ന് ശേഖരിച്ചത്