ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂഥർപണ്ഡിതരുടെ ചെറിയ ചോദ്യോത്തരപുസ്തകം. 217

൪ -ാം അദ്ധ്യായം.

തിരുസ്നാനം എന്ന ചൊല്ക്കുറി.

൫൩. ചോ. തിരുസ്നാനം എന്നതു എന്തു?

ഉ. തിരുസ്നാനം വെറും വെള്ളമല്ല ദൈവകല്പനയിലടച്ചും
ദൈവവചനത്തോടു ചേർന്നും ഇരിക്കുന്ന വെള്ളം തന്നെ ആകുന്നു.

൫൪. ചോ. ആ ദൈവവചനം ഏതു?

ഉ. "നിങ്ങൾ പുറപ്പെട്ടു പിതാ പുത്രൻ പരിശുദ്ധാത്മാവു
എന്നീ നാമത്തിൽ സ്നാനം ഏല്പിൻ" എന്നു കൎത്താവായ
ക്രിസ്തൻ മത്ത. ൨൮, ൨൦ഇൽ കല്പിച്ച വാക്യം തന്നെ.

൫൫. ചോ. തിരുസ്നാനത്തിന്റെ പ്രയോജനം എന്തു?

ഉ. വിശ്വസിക്കുന്നവർക്കു അതു പാപമോചനവും പിശാ
ചിൽ നിന്നും മരണത്തിൽനിന്നും ഉദ്ധാരണവും നിത്യഭാഗ്യതയും
എത്തിച്ചുതരുന്നു. ഇതിനെ ദൈവവചനവാഗ്ദത്തങ്ങൾ സൂചി
പ്പിക്കുന്നു.

൫൬. ചോ. ഈ ദൈവവവചനവാഗ്ദത്തങ്ങൾ ഏവ?

ഉ. "വിശ്വസിച്ചും സ്നാനപ്പെട്ടുമുള്ളവർ രക്ഷിക്കപ്പെടും;
വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും" എന്നു
തന്നെ. (മാർക്ക ൧൬, ൧൬.)

൫൭. ചോ. വെള്ളത്തിന്നു ഇത്ര വലിയവ ചെയ്പാൻ കഴിയുന്നതു എങ്ങിനേ?

ഉ. വെറുംവെള്ളത്താൽ കഴികയില്ല, വെള്ളത്തോടു ദൈവ
വചനം ചേൎന്നിരിക്കയാലും വിശ്വാസം വെള്ളത്തിലെ ദൈവവ
ചനത്തെ പിടിക്കയാലും അതു കരുണകളുടെ ജീവനീരും പരി
ശുദ്ധാത്മാവിൽ പുനൎജ്ജന്മക്കളിയും ആകുന്നു. ദൈവവചചനം
ചേരാത്ത വെള്ളം വെറുംവെള്ളമത്രെ; അത്ര സ്നാനമല്ല, ദൈവ
വചനം ചേൎന്നെങ്കിലേ അതു സ്നാനം ആകുന്നുള്ളൂ.

൫൮. ചോ. ഇതു എവിടേ എഴുതിക്കിടക്കുന്നു.

ഉ. പൌൽ അപൊസ്തലൻ തീതന്നു എഴുതിയതുː "നമ്മുടെ
രക്ഷിതാവായ ദൈവത്തിന്റെ വാത്സല്യവും മനുഷ്യരഞ്ജനയും

28

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/229&oldid=195653" എന്ന താളിൽനിന്ന് ശേഖരിച്ചത്