ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

220 ലൂഗർപണ്ഡിതരുടെ ചെറിയ ചോദ്യോത്തരപുസ്തകം.

൬൫. ചോ. തിരുവത്താഴത്തെ യോഗ്യമായി അനുഭവിക്കുന്നവൻ ആർ?

ഉ. ഉപവാസം മുതലായ പുറമേയുള്ള ഒരുമ്പാടുകൾ ന
ല്ലതാകുന്നെങ്കിലും ഇതിന്നു അവ പോരാ; "നിങ്ങളുടെ പാപ
മോചനത്തിന്നായി ഇതു നുറുക്കപ്പട്ടും ഒഴിക്കപ്പെട്ടും ഇരിക്കുന്നു"
എന്ന ദിവ്യവാക്കിനെ സത്യമായി വിശ്വസിക്കുന്നവനും നടപ്പിൽ
ഗുണപ്പെടുവാൻ ആഗ്രഹിക്കുന്നവനുമത്രെ യോഗ്യൻ. ഈ വച
നങ്ങളെ വിശ്വസിക്കാതെ സംശയിക്കുന്നവർ ആയോഗ്യൻ ആ
കയാൽ "നിങ്ങൾക്കായി" എന്ന വാക്കിനെ സ്വീകരിപ്പാൻ വി
ശ്വസിക്കുന്ന ഹൃദയം ആവശ്യം.

൬-ാം അദ്ധ്യായം.

താക്കോലുകളുടെ അധികാരം.

൬൬. ചോ. താക്കോലുകളുടെ അധികാരം എന്തു?

ഉ. യേശുക്രിസ്തുവിനെ കുറിച്ചുള്ള സുവിശേഷത്തിന്റെ
ഘോഷണാധികാരം തന്നെ.

ഉ. കൎത്താവായ യേശു ശിഷ്യരോടു കല്പിച്ചിതുː നിങ്ങളെ
കേൾക്കുന്നവൻ എന്നെ കേൾക്കുന്നു. നിങ്ങളെ തള്ളുന്നവൻ
എന്നെ തള്ളുന്നു (ലൂക്ക. ൧൦, ൧൬). പിതാവു എന്നെ അയച്ച
പ്രകാരം ഞാനും നിങ്ങളെ അയക്കുന്നു. പരിശുദ്ധാത്മാവിനെ
കൈക്കൊൾവിൻǃ ആൎക്കെങ്കിലും നിങ്ങൾ പാപങ്ങളെ മോചി
ച്ചാൽ അവൎക്കു മോചിക്കപ്പെടുന്നു. ആൎക്കെങ്കിലും പിടിപ്പിച്ചാൽ
അവൎക്കു പിടിപ്പിക്കപ്പെട്ടിരിക്കുന്നു. (യോഹ. ൨൦, ൨൧ - ൨൩).
പിന്നെ പേത്രനോടു കല്പിച്ചതുː സ്വൎഗ്ഗരാജ്യത്തിന്റെ താക്കോ
ലുകളെ ഞാൻ നിണക്കു തരും; നീ ഭൂമിമേൽ വിലക്കി കെട്ടുന്നതു
ഒക്കയും സ്വൎഗ്ഗങ്ങളിൽ കെട്ടപ്പെട്ടിരിക്കും. നീ ഭൂമിമേൽ സമ്മ
തിച്ചു അഴിക്കുന്നതു ഒക്കയും സ്വൎഗ്ഗങ്ങളിൽ അഴിഞ്ഞിരിക്കുകയും
ചെയ്യും. (മത്ത. ൧൬, ൧൯.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/232&oldid=195661" എന്ന താളിൽനിന്ന് ശേഖരിച്ചത്