ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20 ബാലോപദേശം.

രിക്കേ ഒരു ബാലൻ ഈ കുറവിനെ തീൎപ്പതു എങ്ങിനെ? ചെറു
പ്പം മുതൽ നിന്നോടു ചേരുവാൻ തന്റെ ഓട്ടത്തെ ദോഷം അ
കററി ക്രമത്തിലാക്കുന്നതു എങ്ങിനെ? നിന്റെ വചനത്തെ
സൂക്ഷിക്കുന്നതിനാലല്ലോ. ആയതത്രേ ഞങ്ങളുടെ കാലുകൾക്കു
ദീപവും മാൎഗ്ഗത്തിങ്കൽ വെളിച്ചവും ആകുന്നതു; അതുകൊണ്ടു
ഞങ്ങൾ ഈ ഭൂമിമേൽ പരദേശികളും അതിഥികളും ആയി കട
ന്നു തീരുവോളം തിരുവചനം ഞങ്ങളിൽനിന്നു മറെക്കരുതെ;
ജ്ഞാനത്തിന്റെ ആത്മാവെ തന്നു ഞങ്ങൾ നിന്റെ പരമാൎത്ഥ
ത്തെ ശുദ്ധമായി ഗ്രഹിക്കേണ്ടതിന്നു ഉള്ളങ്ങളെ പ്രകാശിപ്പിക്കേ
ണമേ. സത്യത്തെ ഗ്രഹിച്ച പ്രകാരം ഞങ്ങൾ നിവൃത്തിച്ചും
നിന്റെ സന്നിധിയിൽ പ്രസാദം വരുത്തി നടന്നുംകൊള്ളേണ്ട
തിന്നു ഹൃദയങ്ങളെ പുതുക്കയും ചെയ്ക. ഇതു ഒക്കയും ഞങ്ങൾ
യാചിക്കുന്നതു പിതാവോടു ചേരുവാൻ ഏകവഴിയും സത്യവും
ജീവനും ആയിരിക്കുന്ന യേശു ക്രിസ്തു എന്ന കൎത്താവിന്മൂലമത്രേ.
ആയവന്റെ നാമത്തിൽ ഞങ്ങൾ ഇനിയും വിളിച്ചപേക്ഷി
ക്കുന്നു. സ്വൎഗ്ഗസ്ഥനായ- Sfh.

(പിന്നെ ചോദ്യത്തരത്താലേ ഉപദേശവും അനന്തരം
ഹൃദയപ്രാൎത്ഥനയും ചെയ്ത, പാടിയ ശേഷം ആശീൎവ്വചനവും
ചൊല്ലേണ്ടതു. വളരെ കുട്ടികൾ ഉള്ള സ്ഥലത്തിൽ ഹൃദയ
പ്രാൎത്ഥനെക്കു പകരം ഇതിനെയും)

വായിക്കാം.
ഞങ്ങളുടെ കൎത്താവായ യഹോവേ, തിരുനാമം ഭൂമിയിൽ
ഒക്കയും എത്ര നിറന്നിരിക്കുന്നു! സ്വപ്രതാപത്തെ വാനങ്ങളിൽ
ഇട്ടവനേ, ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ
നിന്നു നീ നിണക്കു ബലത്തെയും സ്തോത്രത്തെയും നിൎമ്മിച്ചു;
ഞങ്ങളെ നീ എത്ര വാത്സല്യത്തോടെ വിളിച്ചു ക്ഷണിച്ചിരി
ക്കുന്നു. എൻ മകനേ, എന്റെ വേദധൎമ്മത്തെ മറക്കാതെ നി
ന്റെ ഹൃദയം എൻ കല്പനകളെ സൂക്ഷിക്കാവു; അവ ദീൎഘനാ
ളുകളും ജീവന്റെ ആണ്ടുകളും സമാധാനവും നിണക്കു കൂട്ടിവെ
ക്കും. അവറെറ കഴുത്തിൽ കെട്ടിക്കൊൾക, ഹൃദയപലകമേലും
എഴുതുക, എന്നാൽ ദൈവത്തിന്റെയും മനുഷ്യരുടെയും കണ്ണുക

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/32&oldid=195202" എന്ന താളിൽനിന്ന് ശേഖരിച്ചത്