ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22 ഞായറാഴ്ചപ്രാൎത്ഥനകൾ.

ന്നോടും മനുഷ്യരോടും കൃപയിലും വൎദ്ധിക്കേണ്ടതിന്നും ഇവ്വണ്ണം
ഇഹത്തിലും പരത്തിലും വിടാത്ത സൌഖ്യം സാധിക്കേണ്ടതി
ന്നും കരുണ ചെയ്തു പ്രിയ പുത്രനായ യേശു ക്രിസ്തുവിനെ വി
ചാരിച്ചു ഞങ്ങളുടെ അപേക്ഷയെ കേൾക്കേണമേ.ആമെൻ. W.

A.
a. ഓരോ ഞായറാഴ്ചപ്രാൎത്ഥനകൾ.
൧.
ഞങ്ങളുടെ ദൈവമായ കൎത്താവേ, നീ വെളിച്ചമാകുന്നു, ഇ
രിട്ടു നിന്നിൽ ഒട്ടും ഇല്ല. നീ ഏകജാതനായ പുത്രനെ ഈ ലോ
കത്തിൽ അയച്ചതു അവനെ പിഞ്ചെല്ലുന്നവൻ ആരും ഇരി
ട്ടിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആയിരിക്കേ
ണ്ടതിന്നത്രേ. ഇന്നും കൂടെ നിന്റെ വെളിച്ചവും സത്യവും ഞങ്ങ
ളെ നടത്തേണ്ടതിന്നു അയക്കുക. ഇന്നും ഞങ്ങളിൽ അറിയി
ക്കുന്ന നിന്റെ വചനം ഞങ്ങളുടെ കാല്ക്കു ദീപവും വഴിയിൽ
വെളിച്ചവും ആയിത്തീരുമാറാക. താന്താന്റെ ഹൃദയത്തിന്റെ
അവസ്ഥ ഇന്നതു എന്നു ഞങ്ങൾക്കു വെളിപ്പെടുത്തി തരിക, ത
ന്നെത്താൻ ചതിക്കുന്ന മായാബുദ്ധിയെ അകററുക, അഹംഭാവ
ത്തെ ഇടിക്കുക. ഞങ്ങളെ ഉയൎത്തുവാൻ കഴിയേണ്ടതിന്നു താഴ്ത്തി
വെക്കുക. നല്ല ദാനങ്ങളും തികഞ്ഞ വരങ്ങളും ഞങ്ങളിൽ നി
റെച്ചും നീയും ഞങ്ങളിൽ വസിച്ചുംകൊൾവാൻ വേണ്ടി ജഡ
ത്തിലേയും ആത്മാവിലേയും സകല കന്മഷത്തിൽനിന്നും ഞ
ങ്ങളെ വെടിപ്പാക്കേണമേ. ഞങ്ങളെ നിന്റെ ദിവ്യപ്രതിമയാ
ക്കി രൂപാന്തരപ്പെടുത്തി നിന്റെ അത്യന്തജ്ഞാനത്തെ ഞങ്ങ
ൾക്കു ഇപ്പോൾ തന്നെ നിത്യജീവന്റെ ഉറവാക്കി ചമെക്കേണ
മേ. നിനക്കു വേൎത്തിരിച്ചുള്ള ഈ നാളിനെ സമൃദ്ധിയായി അ
നുഗ്രഹിക്ക. ഇന്നു നിന്റെ വചനത്തെ വായിച്ചും കേട്ടും പ്ര
സ്താവിച്ചുംകൊള്ളുന്ന എല്ലാവരിലും നിന്റെ ആത്മാവുകൊ
ണ്ടു ശക്തിയോടെ പ്രവൃത്തിക്ക. നിന്റെ വിലയേറിയ സുവി

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/34&oldid=195206" എന്ന താളിൽനിന്ന് ശേഖരിച്ചത്