ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞായറാഴ്ചപ്രാൎത്ഥനകൾ. 23

ശേഷത്തെ നിന്ദിക്കുന്നവരോടും നീ പൊരുതു ജയിച്ചുംകൊൾക.
ഇങ്ങിനെ നിന്റെ നാമം വിശുദ്ധീകരിക്കപ്പെടുകയും തിരുരാജ്യം
പരന്നുവരികയും പല ആത്മാക്കൾക്കും നിത്യരക്ഷ സാധിക്കയും
ആകേണമേ. സ്വൎഗ്ഗസ്ഥനായ പിതാവേ, നിന്റെ പുത്രനും
ഞങ്ങളുടെ കൎത്താവും ആയ യേശു ക്രിസ്തുവിനെ വിചാരിച്ചു
ഞങ്ങളുടെ യാചനകളെ കേട്ടരുളേണമേ. ആമെൻ. W.

൨.
സ്വൎഗ്ഗസ്ഥപിതാവായ ദൈവമേ, ഇന്നു നിന്റെ സ്വസ്ഥ
നാളാകയാൽ ഞങ്ങൾ പൂൎണ്ണമനസ്സോടെ നിന്റെ വചനം കേ
ട്ടും അംഗീകരിച്ചുംകൊണ്ടു ഈ ദിവസത്തെ വേണ്ടുംവണ്ണം വി
ശുദ്ധീകരിപ്പാനും നിന്റെ വചനത്താൽ ഞങ്ങൾ വിശുദ്ധീക
രിക്കപ്പെടുവാനും നിന്റെ നല്ല ആത്മാവെ അയച്ചു ഞങ്ങളെ
പ്രകാശിപ്പിച്ചു നടത്തേണമേ. നിന്റെ വചനത്തിന്നു ശുശ്രൂ
ഷക്കാരായവർ ഒക്കയും യേശു ക്രിസ്തുവിന്റെ സുവിശേഷത്തെ
കൂട്ടില്ലാതെ വെടിപ്പായി അറിയിച്ചും തങ്ങളും അതിനാൽ ജീവി
ച്ചും ഇരിക്കേണ്ടതിന്നു പരിശുദ്ധാത്മാവിന്റെ വെളിച്ചത്തെയും
ശക്തിയെയും അവൎക്കു നല്കേണമേ. ഈ ദിവസത്തിന്റെ അ
നുഗ്രഹങ്ങൾ എല്ലാവൎക്കും വിശേഷാൽ സങ്കടപ്പെടുന്നവൎക്കും
ഭാരം ചുമക്കുന്നവൎക്കും രോഗികൾക്കും മരിക്കുന്നവൎക്കും വേണ്ടു
വോളം അനുഭവമായ്‌വരുമാറാക. ഞങ്ങൾ നിന്റെ പ്രിയപുത്ര
നായ യേശു ക്രിസ്തുവിൽ മുററും ആശ്രയിച്ചും ആശ വെച്ചും
കൊണ്ടു തിരുവചനപ്രകാരം നടപ്പാനും എല്ലാ ഇടൎച്ചകളെ
യും സൂക്ഷിച്ചൊഴിച്ചു ഞങ്ങളുടെ രക്ഷിതാവെ വിടാതെ പി
ഞ്ചെല്വാനും പ്രയാണത്തിന്റെ ഒടുവിൽ നിന്റെ സ്വൎഗ്ഗീയരാ
ജ്യത്തിൽ പൂകുവാനും നിന്റെ കരുണ ഇറക്കി തരേണമേ. ആ
മെൻ. W.

൩.
വിശ്വസിക്കുന്ന ഹൃദയങ്ങൾക്കെല്ലാം ശ്രേഷ്ഠവിശ്രാമവും
ഭാഗ്യസ്ഥാനവും ആകുന്ന യേശുവേ, അദ്ധ്വാനിച്ചും ഭാരം ചുമ
ന്നും നടക്കുന്നോരേ ഒക്കയും എന്റെ അടുക്കെ വരുവിൻ! എ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/35&oldid=195209" എന്ന താളിൽനിന്ന് ശേഖരിച്ചത്