ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവപ്രാൎത്ഥനകൾ. 25

നടത്തേണ്ടതിന്നു നിന്റെ പരിശുദ്ധാത്മാവിനെ അയക്കുക.
ഞങ്ങളെ വിശ്വാസത്തിൽ വേരൂന്നിപ്പാൻ കരുണാത്മാവെയും
നിന്റെ കൂട്ടായ്മയെ ഉറപ്പിപ്പാൻ പ്രാൎത്ഥനാത്മാവെയും നല്ല
പോരാട്ടത്തിന്നായി ബലപ്പെടുത്തുവാൻ ശക്ത്യാത്മാവെയും ഞ
ങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും നിത്യജീവങ്കലേക്കു ക്രി
സ്തു യേശുവിങ്കൽ കാപ്പാൻ പ്രത്യാശയുടെയും സമാധാനത്തി
ന്റെയും ആത്മാവെയും ഇറക്കിത്തരേണമേ. ആമെൻ. W.

b. ഉത്സവപ്രാൎത്ഥനകൾ.

ആഗമനനാൾ.
൧.
നിത്യനും സൎവ്വശക്തനും ആയ ദൈവമേ, കാലസമ്പൂൎണ്ണത
വന്നേടത്തു നിന്റെ ഏകജാതനായ യേശു ക്രിസ്തുവിനെ ഞങ്ങ
ളുടെ ഇടയിലേക്കു ഇറങ്ങിവരുവാൻ അയച്ചതുകൊണ്ടു ഞങ്ങൾ
മനഃപൂൎവ്വമായി നിന്നെ സ്തുതിക്കുന്നു. ഇങ്ങിനെ അവൻ ജഡ
ത്തിൽ വന്നതു ഞങ്ങൾക്കു നിത്യാശ്വാസമായി ചമവാനും അ
വൻ ലോകത്തിൽ കിഴിഞ്ഞതു അരിഷ്ടപാപികളായ ഞങ്ങളെ
രക്ഷിക്കേണ്ടതിന്നത്രേ എന്നു വിശ്വസിച്ചുറെപ്പാനും കരുണ ന
ല്കേണമേ. വിശ്വസ്തനായ ദൈവമേ, ഇന്നും കൂടെ അവൻ തി
രുവചനത്താലും വിശുദ്ധചൊല്ക്കുറികളാലും ഞങ്ങളുടെ ഇടയിൽ
വരുമാറാക. ഞങ്ങൾ നിന്റെ ശക്തിമൂലം ഈ ഹൃദയങ്ങളെ
ഒരുക്കി അവന്നു നിത്യവാസസ്ഥലമാക്കേണ്ടതിന്നു സംഗതി വ
രുത്തുകേ ആവു. ഒടുക്കത്തെ പ്രത്യക്ഷതെക്കായി അവൻ വരു
വാനുള്ളതിനെ ഞങ്ങൾ വാഞ്ഛിക്കയും അവൻ ന്യായവിധിക്കാ
യി ഇറങ്ങുമ്പോൾ സന്തോഷത്തോടെ എതിരേല്ക്കുയും നിത്യ
തേജസ്സിന്റെ രാജ്യത്തിൽ അവനോടു കൂടെ പ്രവേശിക്കയും ചെ
യ്യേണ്ടതിന്നു ഞങ്ങളുടെ നിനവുകളെയും ചിന്തകളെയും ഉണ
ൎത്തി ഉത്സാഹിപ്പിക്കേണമേ. നിത്യരാജാവായുള്ള നിണക്കും

4

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/37&oldid=195214" എന്ന താളിൽനിന്ന് ശേഖരിച്ചത്