ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

30 ഉത്സവപ്രാൎത്ഥനകൾ.

ത്തിൽ പലപ്രകാരത്തിലും നിണക്കു വിരോധമായി പിഴെക്ക
യും ചെയ്തതിനാൽ നിന്റെ ന്യായമുള്ള ശിക്ഷകൾക്കു യോഗ്യ
രായ്ത്തീൎന്നു എന്നു ഞങ്ങൾ സത്യാനുതാപത്തോടെ നിൻ തിരുമു
മ്പിൽ ഏററുപറയുന്നു.
അതുകൊണ്ടു സകലപാപങ്ങളെയും ഞങ്ങൾക്കു ക്ഷമിച്ചു
വിടേണ്ടതിന്നു ഞങ്ങൾ ഏററവും വിനയമായി അപേക്ഷിക്കു
ന്നു. പിന്നെ നിണക്കു തിരുഹിതം ആകുന്നുവെങ്കിൽ ഞങ്ങൾ
നാളെ പുതിയ ഒരാണ്ടു തുടങ്ങുന്നതാകയാൽ നീ ഞങ്ങളോടുള്ള
നിന്റെ ദയാകടാക്ഷത്തെയും വിശ്വാസ്യതയെയും പുതുക്കി ഞ
ങ്ങൾ പഴയ വൎഷത്തിൽ പഴയ പാപങ്ങളെ ഒക്കെ വെടിഞ്ഞിട്ടു
പുതിയ കൊല്ലത്തിൽ പുതിയ ജീവനത്തെ ആരംഭിച്ചു പുതിയ
ഉത്സാഹത്തോടും മുതിൎച്ചയോടും കൂടെ നിന്നെ സേവിക്കത്തക്ക
വണ്ണം നിന്റെ പരിശുദ്ധാത്മാവിനെ ഞങ്ങൾക്കു സമ്മാനിച്ചു
തരേണമേ. ഞങ്ങളുടെ ദൈവമായ കൎത്താവേ, അതിവേഗത
യോടെ കഴിഞ്ഞുപോകുന്ന ഞങ്ങളുടെ ജീവനാളുകളെ എല്ലാം
ഞങ്ങൾ നിന്റെ ഭയത്തിൽ കഴിപ്പാൻ തുണനിന്നു ഞങ്ങളെ
അനുഗ്രഹിക്കേണമേ. ഞങ്ങളെ ഇഹത്തിലെ പ്രവൃത്തിയിൽ
നിന്നു വിളിച്ചു ഈ സംവത്സരത്തിൽ തങ്ങളുടെ ഓട്ടത്തെ തികെ
ച്ചവരുടെ കൂട്ടത്തിൽ ചേൎക്കുന്നതു എപ്പോൾ എന്നു ഞങ്ങൾ അ
റിയായ്ക്കയാൽ അവരുടെ നടപ്പറുതിയെ നോക്കിക്കൊണ്ടു ഞങ്ങൾ
ഇനി ജഡത്തിൽ ജീവിക്കുന്നതു ഞങ്ങളെ സ്നേഹിച്ച ഞങ്ങൾക്കു
വേണ്ടി തന്നെത്താൻ ഏല്പിച്ചു തന്ന ദൈവപുത്രങ്കലെ വിശ്വാ
സത്തിൽ ജീവിക്കേണ്ടതിന്നു ഉത്സാഹിച്ചു നടക്കുമാറാക്കേണമേ.
നിദ്രപ്രാപിച്ച പ്രിയന്മാർ നിമിത്തം ഞങ്ങളുടെ ഇടയിൽ ദുഃഖി
ക്കുന്നവരെയും സങ്കടപ്പെടുന്നവരെയും നീ ഓൎത്തു കൎത്താവിൽ
ചാകുന്ന മൃതന്മാർ ധന്യർ: അതേ അവർ തങ്ങളുടെ പ്രയത്നങ്ങ
ളിൽനിന്നു ഒഴിഞ്ഞു തണുക്കേണ്ടതു; അവരുടെ ക്രിയകൾ അ
വൎക്കു പിഞ്ചെല്ലുകയും ചെയ്യുന്നു എന്ന വചനത്തെ ഓൎമ്മപ്പെടു
ത്തി അവരെ ആശ്വസിപ്പിക്കേണമേ.
കൎത്താവായ യേശുവേ, മരിച്ചവൎക്കും ജീവികൾക്കും ഉടയ
വൻ ആകേണ്ടതിന്നു തന്നെ നീ മരിക്കയും ഉയിൎക്കയും ചെയ്തു

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/42&oldid=195226" എന്ന താളിൽനിന്ന് ശേഖരിച്ചത്