ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവപ്രാൎത്ഥനകൾ. 31

വല്ലോ. അതുകൊണ്ടു നിന്നെ ആശ്രയിച്ചുകൊണ്ടു ഭാഗ്യന്മാ
രായി നിദ്രപ്രാപിച്ചവരോടു വിശുദ്ധാത്മാവിലുള്ള കൂട്ടായ്മയിൽ
ഞങ്ങളെ കാത്തു മരണം താൻ ജീവൻ താൻ ഞങ്ങളെ നിന്റെ
കൈയിൽനിന്നു പറിച്ചെടുക്കാതിരിപ്പാൻ ഞങ്ങളെ അവസാന
ത്തോളം സൂക്ഷിച്ചുകൊള്ളേണമേ. ഞങ്ങൾ നിത്യം നിണക്കു
ള്ളവർ ആവാന്തക്കവണ്ണം ഞങ്ങൾ മരിച്ചാൽ നിണക്കു മരിക്കേ
ണ്ടതിന്നും ജീവിച്ചാൽ നിണക്കു ജീവിക്കേണ്ടതിന്നും സംഗതി വ
രുത്തേണമേ. പ്രിയ യേശുവേ, ഞങ്ങളെ എന്നെന്നേക്കും രക്ഷി
ക്കേണമേ. ആമെൻ. H.

ആണ്ടുപിറപ്പു.
൧.
സ്വൎഗ്ഗസ്ഥപിതാവായ ദൈവമേ, നീ പ്രിയപുത്രനെ ഈ
ലോകത്തിൽ അയച്ചു അവനെ പരിച്ഛേദനകൊണ്ടു സ്വന്ത
വംശത്തിന്റെ സഭയോടു ചേൎത്ത ദിവസം ആ വിലയേറിയ യേ
ശുനാമം വിളിപ്പിച്ചതുകൊണ്ടൂ ഞങ്ങൾ സ്തോത്രം ചൊല്ലുന്നു.
നീ വിശുദ്ധനിയമത്തെ ഓൎത്തു അബ്രഹാംസന്തതിയിൽ ഭൂവം
ശങ്ങൾക്കു എല്ലാം അനുഗ്രഹം വരേണം എന്നുള്ള വാഗ്ദത്ത
ത്തിന്നു നിവൃത്തി വരുത്തി ഇരിക്കുന്നു. അതുകൊണ്ടു ശേഷമു
ള്ള നിന്റെ വാഗ്ദത്തങ്ങൾ എല്ലാം ക്രിസ്തു യേശുവിൽ ഉവ്വ എ
ന്നും ആമെൻ എന്നും വരേണ്ടതാകുന്നു. അവൻ ജഡത്തിൽ
വിളങ്ങിയതിനാലും യേശു എന്ന നാമത്തിന്റെ ശക്തിയാലും
ഞങ്ങൾക്കു ഇളകാത്ത വിശ്വാസംമൂലം നിത്യമുള്ള ആശ്വാസ
വും പഴയ മനുഷ്യനെ വീഴ്ത്തുന്നതിനാൽ പുതിയ വൎഷത്തിന്നു ന
ല്ലൊരാരംഭവും നിന്റെ കൃപയുള്ള പരിപാലനത്താൽ സമാ
ധാനമുള്ള അവസാനവും വരേണ്ടതിന്നു പരിശുദ്ധാത്മാവുകൊ
ണ്ടു ഞങ്ങളിൽ വ്യാപരിക്കേണം എന്നു വളരെ യാചിക്കുന്നു. യ
ഹോവേ, ഞങ്ങളുടെ പോക്കും വരവും ഇന്നുമുതൽ എന്നേക്കും
കാത്തരുളേണമേ. ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/43&oldid=195229" എന്ന താളിൽനിന്ന് ശേഖരിച്ചത്