ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 ഉത്സവപ്രാൎത്ഥനകൾ.

ഞങ്ങൾ നിന്റെ വിലയേറിയ പുണ്യത്തിൽ ആശ്രയിച്ചു സ
ന്തോഷിപ്പാറാകേണം എന്നു താഴ്മയോടെ അപേക്ഷിക്കുന്നു. വി
ശ്വസ്തരക്ഷിതാവായ യേശുവേ, നീ ഞങ്ങളെ വീണ്ടുകൊണ്ടിരി
ക്കയാൽ അന്നു ഞങ്ങളുടെ ദേഹികളെ തൃക്കൈയിൽ ചേൎത്തുകൊ
ള്ളേണമേ. ആമെൻ. W.

൩.
ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവായു
ള്ളോവേ, ഞങ്ങൾക്കു വേണ്ടി നീ ഏകജാതനെ മരണത്തിൽ ഏ
ല്പിച്ചു കൊടുത്തു അവനിൽ വിശ്വസിക്കുന്നവൻ ഏവനും നശി
ക്കാതെ നിത്യജീവനുള്ളവനാവാൻ സംഗതി വരുത്തുകയാൽ
ഞങ്ങൾ സ്തുതിചൊല്ലുന്നു. ഞങ്ങൾക്കു സമാധാനം വരുത്തുന്ന
ശിക്ഷയെ നീ അവന്മേൽ ആക്കി അവന്റെ അടിപ്പിണരാൽ
ഞങ്ങൾ സൌഖ്യപ്പെട്ടിരിക്കുന്നു. മനസ്സലിവിൻ പിതാവേ, പാ
പത്തിൻ കറ പററീട്ടുള്ള ഞങ്ങളുടെ സ്വഭാവരൂപത്തിലല്ല നി
ന്റെ പ്രിയമുള്ള പരിശുദ്ധ പുത്രനിൽ അത്രേ ഞങ്ങളെ നോ
ക്കി അവൻഗഥശമനയിലും ഗോൽഗഥാവിലും വെച്ചു ഞങ്ങൾക്കു
വേണ്ടി കഴിച്ചിട്ടുള്ള ഈടാൎന്ന ബലിയെ വിചാരിച്ചു എണ്ണിത്തീ
രാത്ത വങ്കടത്തെ ക്ഷമിച്ചു ഞങ്ങളെ കൈക്കൊള്ളേണമേ.
നീയൊ പ്രിയ യേശുവേ, നിന്റെ അഗാധസ്നേഹത്തെ ഇ
ന്നു കണ്ണിന്മുമ്പിലാക്കി തോന്നിച്ചു ഈ ശീതമുള്ള ഹൃദയങ്ങളിൽ
നിന്റെ വാത്സല്യമാകുന്ന ജ്വാലയെ കത്തിച്ചു മരണപൎയ്യന്തം
സ്നേഹിച്ചിട്ടുള്ള നിന്നെ എല്ലാററിന്നും മീതെ ഉററുസ്നേഹിപ്പാ
റാക്കേണമേ. നിന്റെ കഷ്ടങ്ങളെ അനുതാപമുള്ള ഹൃദയത്തോ
ടും ജീവനുള്ള വിശ്വാസത്തോടുംകൂടെ നോക്കി ധ്യാനിപ്പാൻ ക
രുണ നൽകേണമേ. ഞങ്ങളുടെ നേരെ പാപങ്ങൾ എഴുനീററു
നിന്റെ കല്പനയും സ്വന്ത മനസ്സാക്ഷിയും കുററം ചുമത്തി ശ
പിക്കുന്തോറും തിരുക്രൂശിന്റെ ചുവട്ടിൽ ഞങ്ങൾക്കു ശരണം
നൽകേണമേ. സ്വൎഗ്ഗങ്ങളിൽ കടന്ന മഹാപുരോഹിതനേ, പണ്ടു
പ്രാൎത്ഥിച്ചതു പോലെ:പിതാവേ,ഇവൎക്കു ക്ഷമിച്ചു വിടേണമേ,
എന്നു ഞങ്ങൾക്കു വേണ്ടി വിടാതെ പ്രാൎത്ഥിച്ചുകൊണ്ടു മദ്ധ്യ
സ്ഥം ചെയ്തുപോരേണമേ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/48&oldid=195246" എന്ന താളിൽനിന്ന് ശേഖരിച്ചത്