ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 വിവിധപ്രാൎത്ഥനകൾ.

ഉദിച്ചിട്ടില്ല. അതുകൊണ്ടു നീ കരുണ ചെയ്തു തിരുവചനത്തെ
എങ്ങും അറിയിപ്പാൻ ആളയച്ചു, ഞങ്ങളെയും ആ വേലെക്കായി
ഉത്സാഹിപ്പിച്ചു നിത്യ പക്ഷവാദത്താലും ഔദാൎയ്യത്തോടെ വിര
ഞ്ഞു കൊടുക്കുന്നതിനാലും അതിൽ കൂട്ടാളികൾ ആക്കിത്തീൎത്തു
നന്നിയുടെ ബലികളെ കഴിപ്പിക്കേണമേ. നിന്റെ രക്ഷയുടെ
ദൂതന്മാൎക്കു തുനനിന്നു അവരുടെ ശുശ്രൂഷയാൽ തിരുരാജ്യത്തി
ന്റെ അതിരുകളെ വിസ്താരമാക്കി തിരുനാമത്തിന്റെ അറിവും
ആരാധനയും വേരൂന്നുമാറാക്കുക. നിന്റെ വേലക്കാരെ എല്ലാം
കൊണ്ടും വിശുദ്ധീകരിച്ചു നിന്റെ ബഹുമാനത്തിന്നു തക്ക
പാത്രങ്ങളാക്കി തീൎക്കാവൂ. അജ്ഞാനത്തിൽ മുഴുകിയ വംശ
ങ്ങൾ അവരെ സന്തോഷത്തോടെ കൈകൊണ്ടു തിരുവചന
ത്തിന്നു ചെവികൊടുക്കേണ്ടതിന്നു മുമ്പിൽകൂട്ടി വഴി ഒരുക്കേണമേ.
സുവിശേഷത്തിന്നു പലേടത്തും വാതിൽ തുറന്നു നീ അതിനെ
അയച്ചിരിക്കുന്ന കാൎയ്യത്തെ സഫലമാക്കുകേ വേണ്ടു. എല്ലാ
സഭകളിലും വിശ്വാസം സ്നേഹം ജ്ഞാനം ശക്തി മുതലായ
വരങ്ങളെ വൎദ്ധിപ്പിച്ചു, തിരുനാമത്തിന്നു ഉദയംമുതൽ അസ്തമ
യംവരെ മഹത്വം ഉണ്ടാവാനും എല്ലാ നാവും:യേശു ക്രിസ്തു
കൎത്താവു എന്നു നിന്റെ തേജസ്സിനായി ഏററുപറവാനും കോ
പ്പുകൂട്ടി എന്നേക്കും രക്ഷിക്കേണമേ. ആമെൻ. W.

അല്ലെങ്കിൽ.

കനിവുള്ള ദൈവവും പിതാവും ആയുള്ളോവേ! നീ ഭൂമി
യിൽ സ്ഥാപിച്ച കൃപാരാജ്യത്തിൽ ഞങ്ങളെ വിളിച്ചു ചേൎത്തു
നിന്റെ പ്രിയപുത്രനെ ഞങ്ങൾക്കു ജ്ഞാനവും നീതിയും വിശു
ദ്ധിയും വീണ്ടെടുപ്പും ആക്കിയതു കോണ്ടു വാഴ്ത്തപ്പെട്ടവനാക.
ഞങ്ങൾ ഈ കരുണയെ ഉള്ളവണ്ണം അറിഞ്ഞു വിശ്വാസത്താൽ
അധികമധികമായി അതിൽ വേരൂന്നി നിൽക്കേണ്ടതിന്നു സഹായം
ചെയ്യേണമേ. അതിന്നായി തന്നെ എല്ലാ ക്രിസ്തീയസഭകളിലും
തിരുവചനത്തിന്റെ ഘോഷണത്തെ അനുഗ്രഹിച്ചു ഉപദേശി
ക്കുന്നവരുടെ മേലും കേൾക്കുന്നവരുടെ മേലും നിന്റെ വിശുദ്ധാ
ത്മാവിനെ പകരേണമേ. സ്വൎഗ്ഗസ്ഥനായ പിതാവേ, ലക്ഷോ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/58&oldid=195267" എന്ന താളിൽനിന്ന് ശേഖരിച്ചത്