ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

48 വിവിധപ്രാൎത്ഥനകൾ.

നിന്നും വടക്കുനിന്നും നിന്റെ രാജ്യത്തിലേക്കു ചേൎന്നു വന്നവരും
ചേരുവാനുള്ളവരുമായ എല്ലാവരും മേലക്കുമേൽ നിന്റെ പുത്രന്നു
വിശുദ്ധിയും ഭാഗ്യവുമുള്ള ഒരു സഭയായി വളരുമാറാക്കേണമേ.
എല്ലാ നാവും യേശുക്രിസ്തൻ കൎത്താവു എന്നു നിന്റെ തേജസ്സി
ന്നായി ഏറ്റു പറവാനും ഒരു കൂട്ടം ഒരു ഇടയൻ എന്നാവാനും
സംഗതിവരുത്തേണമേ.ആമെൻ. M. H.

അല്ലെങ്കിൽ.
കനിവുള്ള പിതാവെ, നിന്റെ വിലയേറിയ സുവിശേഷ
ത്തെ ഞങ്ങളുടെ ഇടയിലും ഭുമിയുടെ അറ്റത്തോളവും ഘോഷി
പ്പിക്കുന്നതു നിമിത്തം നിങ്കലേക്കു ഞങ്ങൾ കൈകളെയും ഹൃദയ
ങ്ങളെയും ഉയൎത്തിക്കൊണ്ടു നിന്നെ വാഴ്ത്തുന്നു. തിരുനാമത്തെ
അറിയിക്കുന്ന ഏവൎക്കും ഇനിമേലാലും സൂൎയ്യനും പലിശയുമാ
കേണ്ടതിന്നു ഞങ്ങൾ നിന്നോടു അപേക്ഷിക്കുന്നു. ദൂരത്തുള്ള വംശ
ങ്ങളുടെ ഇടയിൽ രക്ഷാവാൎത്ത പരത്തിപ്പോരുന്ന നിന്റെ
ദൂതന്മാരുടെ സംഖ്യയെ പെരുക്കി അവരെ വിശ്വാസത്തിലും
സ്നേഹത്തിലും ക്ഷാന്തിയിലും കാത്തു കൊള്ളേണമേ. ലോക
ത്തോടുള്ള പോരാട്ടത്തിൽ എല്ലാ ബുദ്ധിയെയും കടക്കുന്ന
നിന്റെ സമാധാനത്തെ അവൎക്കു നല്കുക. അവർ കണ്ണുനീ
രോടെ വിതക്കുന്നു എങ്കിലും തങ്ങൾക്കായിട്ടും നിന്റെ രാജ്യത്തിന്നു
വേണ്ടിയും ആൎപ്പോടെ കൊയ്യേണ്ടതിന്നു സംഗതിവരുത്തേണമേ.
അന്ധകാരത്തിൽ നടക്കുന്നു ജാതികളുടെ ഹൃദയങ്ങളെ നിന്റെ
സാക്ഷ്യങ്ങളിലേക്കു ചായ്ക്കുക. നിന്റെ സഭയകത്തോ നിന്റെ
വചന വ്യാപനത്തിന്നും അതിനെ അനുഭവിച്ചറിയാത്ത സഹോ
ദരന്മാരുടെ രക്ഷെക്കും വേണ്ടിയുള്ള ഉത്സാഹത്തെ സൂക്ഷിക്കയും
വൎദ്ധിപ്പിക്കയും ചെയ്യേണമേ.

ഞങ്ങളുടെ ദൈവമായ കൎത്താവേ,നിന്നോടു ഞങ്ങൾ കെ
ഞ്ചുന്നു. ഞങ്ങളോടു കരുണ ഉണ്ടായി ഞങ്ങളെ അനുഗ്രഹിക്കേ
ണമേ. ഭൂമിയിൽ നിന്റെ വഴിയും സകലജാതികളിൽ നിൻ
രക്ഷയും അറിവാൻ തിരുമുഖത്തെ ഞങ്ങളുടെ മേൽ പ്രകാശിപ്പി
ക്കേണമേ.ആമെൻ.T. M.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/60&oldid=195272" എന്ന താളിൽനിന്ന് ശേഖരിച്ചത്