ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 വിവിധപ്രാൎത്ഥനകൾ.

൨.
രാജ്യാധികാരികൾക്കു വേണ്ടി.

സൎവ്വശക്തിയുള്ള നിത്യദൈവമേ, രാജാക്കന്മാർ അധികാര
സ്ഥർ എന്നീ മഹാന്മാരുടെ ഹൃദയങ്ങൾ തൃക്കൈയിൽ തന്നെ
ഉണ്ടെന്നും നീ അവറ്റെ നീൎത്തോടുകളെ പോലെ തിരിച്ചു നട
ത്തുന്നു എന്നും നിന്റെ വചനത്താൽ അറിഞ്ഞിരിക്ക കൊണ്ടു
ഞങ്ങൾ താഴ്മയോടെ യാചിക്കുന്നിതു: നിന്റെ ദാസി( യ)നായ
ചക്രവൎത്തി(നി)യുടെ ഹൃദയത്തെയും എല്ലാ നാടുവാഴികളുടെയും
അധികാരസ്ഥരുടെയും ഹൃദയങ്ങളെയും നിണക്കു സ്വാധീനമാ
ക്കി, അവരുടെ സകല വിചാരങ്ങളെയും വാക്കു ക്രിയകളെയും
നടത്തി, എല്ലാറ്റിലും നിന്റെ ബഹുമാനവും കീൎത്തിയും
അന്വേഷിപ്പാറാക്കി, അവരുടെ വിചാരണയിൽ ഭരമേല്പിച്ച
നിന്റെ ജനം സൎവ്വഭക്തിയോടും ഘനത്തോടും സാവധാനവും
സ്വസ്ഥതയും ഉള്ള ജീവനം കഴിപ്പാൻ സംഗതി വരുത്തേ
ണമേ. ഇവൎക്കും സ്വൎഗ്ഗത്തിൽ യജമാനൻ ഉണ്ടെന്നും കണക്കു
ബോധിപ്പിക്കേണ്ടുന്ന മഹാദിവസം ഉണ്ടെന്നും ബോധം വരുത്തി,
തങ്ങളുടെ ആത്മാക്കളെ നീ നിയമിച്ച വഴിയിൽ രക്ഷിക്കേണ്ട
തിന്നു കൃപ നൽകേണമേ. കനിവുള്ള പിതാവേ, ഞങ്ങളുടെ കർത്താ
വായ യേശുക്രിസ്തുവിനെ നോക്കി ഞങ്ങളെ ചെവിക്കൊള്ളേ
ണമേ. ആമെൻ C.P.

൩..
ഫലധാന്യാദികൾക്കുവേണ്ടി.
സർവ്വശക്തിയുള്ള ദൈവമേ, കനിവുള്ള പിതാവേ, നിന്റെ
ദിവ്യശക്തിയാലേ സകലവും സൃഷ്ടിച്ചു ജീവനുള്ള എല്ലാറ്റി
നെയും പ്രസാദത്താൽ തൃപ്തിയാക്കുന്നവനാകയാൽ ഇങ്ങെ
നിലം പറമ്പുകളിലും നിന്റെ അനുഗ്രഹത്തെ കല്പിച്ചു വിതെ
ക്കും കൊയ്ത്തിന്നും നല്ല സമയവും ഫലപുഷ്ടിയും തന്നു, മനുഷ്യ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/62&oldid=195276" എന്ന താളിൽനിന്ന് ശേഖരിച്ചത്