ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62 വിവിധപ്രാൎത്ഥനകൾ.

സഭകളിൽ എങ്ങും സത്യവചനത്തെ നന്നായി ശുശ്രൂഷിക്കുന്ന
വരെ ഉദിപ്പിച്ചു പാൎപ്പിക്ക, അവരെ നിന്റെ ഹൃദയപ്രകാരമുള്ള
ഇടയരാക്കി തീൎക്ക, നിന്റെ സമാധാനത്തിൻ സുവിശേഷത്തെ
അവരെക്കൊണ്ടു ദിവ്യശുദ്ധിയിലും ശക്തിയിലും അറിയിപ്പിക്ക.
എഴുത്തുപള്ളികളിലും വീടുകൾതോറും ബാലന്മാരെ വളൎത്തി
പഠിപ്പിക്കുന്നതിനെ അനുഗ്രഹിക്ക; ആ ഘനമുള്ള വേലയിൽ
അദ്ധ്വാനിക്കുന്നവൎക്കു ജ്ഞാനവും വിശ്വസ്തതയും ക്ഷാന്തിയും
നൽകുക; ലോകത്തിൽ നിറയുന്ന ഇടൎച്ചകളാലും ദുൎമ്മാൎഗ്ഗങ്ങളാലും
വയസ്സുകുറഞ്ഞവർ കെട്ടുപോകായ്‌വാൻ നീ തന്നെ അവരെ സൂക്ഷി
ച്ചുപാലിക്ക. രാജ്യത്തിലും കുടികൾതോറും എല്ലാടത്തും എല്ലാ
വിധത്തിലും ഞങ്ങൾക്കു സമാധാനം നല്കുക; സഭയിൽ സകല
ഛിദ്രങ്ങളെയും വിലക്കുക; തിരുസഭെക്കു വീട്ടുവൎദ്ധനയും യുഗ
സമാപ്തിയോളം വ്യാപിച്ചു പോരുന്ന വളൎച്ചയും ഏകുക, അതിൻ
ശത്രുക്കൾ വിചാരിക്കുന്ന ഉപായവിരോധങ്ങളെ ചെറുക്കുക.
വിലയേറിയ സുവിശേഷപരമാൎത്ഥമാകുന്ന ഉപനിധിയെ ഞങ്ങ
ളിൽനിന്നു നീക്കിക്കളവാൻ ഞങ്ങളുടെ നന്നികേടിനാലും ഉദാ
സീനതയാലും വളരെ കാരണം ഉണ്ടെങ്കിലും ദയയാലേ അതി
നെ ഞങ്ങളിൽ പാൎപ്പിച്ചു തിരുവചനത്തെ ഐശ്വൎയ്യമായി
വസിപ്പിച്ചു സന്തതികൾക്കും കൂടെ നിന്റെ നിയമത്തിൽ കൂട്ട
വകാശവും നിന്റെ നാമത്തിൽ അറിവും സ്തുതിയും നീട്ടി
കൊടുക്കേണമേ.

ഞങ്ങളോടു സമമാനമുള്ള വിശ്വാസം കിട്ടിയവർ ആക
യാൽ ഹിംസയിലും ഉപദ്രവഞെരുക്കങ്ങളിലും അകപ്പെട്ടു പോ
കുന്നവരെ കനിഞ്ഞുകൊണ്ടു അവൎക്കു മന്ത്രിയും ശരണവും തുണ
യുമായ്നിൽക്ക. ഒരു ശരീരത്തിലെ അവയവങ്ങൾ എന്നു വെച്ചു
ഞങ്ങൾ അപ്പോഴും പ്രാൎത്ഥനയിൽ അവരെ ഓൎത്തുകൊൾവാനും
ഇവിടെയും പരീക്ഷയുടെ സമയത്തിന്നായി ഒരുങ്ങി നില്പാനും
നിൻ കൃപയാലെ ഞങ്ങളെ ഉണൎത്തുക. സ്നാനത്താൽ നിന്നോ
ടുള്ള സമാധാനനിയമത്തെ ഞങ്ങൾ കാത്തുകൊണ്ടു കൃപാസാ
ധനങ്ങൾ ആകുന്ന തിരുവചനവും വിശുദ്ധ ചൊൽക്കുറികളും
ഭക്തിയുടെ വേഷം ധരിക്കുന്ന വ്യാജക്കാരെ പോലെ അനുഭവിക്കാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/74&oldid=195306" എന്ന താളിൽനിന്ന് ശേഖരിച്ചത്