ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

64 വിവിധപ്രാൎത്ഥനകൾ.

സ്വൎഗ്ഗീയവിരുതിനെ ലാക്കാക്കി ഓടുന്നതിൽ മനോനിശ്ചയവും
ദൈവഭക്തിയെ അഭ്യസിക്കുന്നതിൽ വിശ്വസ്തതയും ഉറപ്പും കൊ
ടുത്തു സകല മനുഷ്യരിലും കനിവുണ്ടാകേണമേ.
വിശേഷിച്ചു ദൈവജനത്തിന്നു ഒരു സ്വസ്ഥാനുഭവം ശേഷി
പ്പിച്ചിരിക്കകൊണ്ടു നിന്റെ ആ സ്വസ്ഥതയിൽ പ്രവേശി
പ്പാൻ ഞങ്ങൾ ശ്രമിച്ചുകൊള്ളേണ്ടതിന്നും ആരും കാലം
വെറുതെ കളയാതിരിക്കേണ്ടതിന്നും ഞങ്ങളെ ഉത്സാഹിപ്പിക്കുന്ന
നിന്റെ പരിശുദ്ധാത്മാവെ തരേണമേ. അതുകൊണ്ടു ഞങ്ങൾ
ശരീരത്തിൽ നിവസിക്കിലും നിൎവ്വസിക്കിലും ഉണൎന്നിരുന്നാലും
ഉറങ്ങിയാലും ജീവിച്ചാലും മരിച്ചാലും നിനക്കുള്ളവരായി തന്നെ
ഇരിപ്പാറാക. എന്നതു ഞങ്ങളുടെ ഒരേ മദ്ധ്യസ്ഥനും വീണ്ടെടു
പ്പുകാരനും പക്ഷവാദിയും സമാധാനപ്രഭുവുമാകുന്ന യേശു
ക്രിസ്തുവിൻ നിമിത്തം തന്നെ യാചിക്കുന്നു. ആമെൻ. W.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/76&oldid=195311" എന്ന താളിൽനിന്ന് ശേഖരിച്ചത്