ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നാനം. 87

പിന്നെ മാൎക്ക ൧൬ ആമതിൽ നാം വായിക്കുന്നിതു: ഭൂലോക
ത്തിൽ ഒക്കയും പോയി സകല സൃഷ്ടിക്കും സുവിശേഷത്തെ
ഘോഷിപ്പിൻ. വിശ്വസിച്ചും സ്നാനപ്പെട്ടും ഉള്ളവൻ രക്ഷിക്ക
പ്പെടും, വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

വിശേഷിച്ചു കുട്ടികളെയും ദൈവത്തിൻ തിരുമുമ്പിൽ കൊ
ണ്ടുവന്നു അവൎക്കായി സ്നാനത്തിൻ കൃപാദാനം അപേക്ഷിക്കു
ന്നതിന്റെ കാരണം വിശുദ്ധവചനത്താൽ തെളിയേണ്ടതിന്നു
ക്രിസ്തു കുട്ടികളെ സ്നേഹിച്ചു ദൈവരാജ്യതിൽ അവൎക്കും അവ
കാശം ഉണ്ടെന്നു പറഞ്ഞുകൊടുത്ത സദ്വൎത്തമാനത്തെ നാം
വായിക്കുക. മാൎക്ക് ൧൦ ആമതിൽ: അപ്പോൾ അവൻ തൊടുവാ
നായി അവന്നു ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ,
അവരെ തടുക്കരുതു; ദൈവരാജ്യം ഇപ്രകാരമുള്ളവൎക്കാകുന്നു സ
ത്യം. ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തെ
ശിശുവെന്ന പോലെ കൈക്കൊള്ളാത്തവൻ ആരും അതിൽ
ഒരു നാളും കടക്കയില്ല, എന്നിട്ടു അവരെ അണെച്ചു അവരുടെ
മേൽ കൈകളെ വെച്ചു അനുഗ്രഹിക്കയും ചെയ്തു.

ഈ വചനം അനുസരിച്ചു നാം ഇവിടെ കൂടി ഈ ശിശുവി
നെ (ക്കളെ) കൎത്താവിന്റെ സന്നിധാനത്തിൽ കൊണ്ടുവന്നു
ഇതിനെ (ഇവരെ) തന്റെ കൃപാനിയത്തിൽ യേശു ക്രിസ്തുമൂ
ലം ചേൎത്തുകൊൾവാൻ പ്രാൎത്ഥിക്കുന്നു. ആദാമിന്റെ എല്ലാ
മക്കളും ആകട്ടെ സ്വഭാവത്താൽ പാപത്തിന്നും അതിൽനിന്നു
വരുന്ന സകല അരിഷ്ടതെക്കും കീഴ്പെട്ടിരിക്കുന്നു. ഏകമനുഷ്യ
നാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ പൂക്കു,
ഇങ്ങിനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനു
ഷ്യരോളവും പരന്നിരിക്കുന്നു എന്നു പൗൽ അപോസ്തലൻ ചൊ
ല്ലുന്നു. എങ്കിലും എല്ലാ മനുഷ്യൎക്കും രക്ഷാകരമായ ദൈവകൃപ
യേശു ക്രിസ്തുവിൽ ഉദിച്ചു അവന്മൂലം ജീവനും നിത്യഭാഗ്യവും
വീണ്ടും വന്നിരിക്കുന്നു. അവന്റെ വീണ്ടെടുപ്പിൽ പങ്കുള്ളതിന്റെ
അടയാളവും പണയവുമായിട്ടു അവൻ വിശുദ്ധസ്നാനം ആകു

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/99&oldid=195362" എന്ന താളിൽനിന്ന് ശേഖരിച്ചത്