ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 91 —

ഭയം. നിഷ്കപടമാനസയും ലോകത്തിന്റെ ദുൎവ്വഴികളെ കുറിച്ചു യാതൊരറിവും
ഇല്ലാത്തവളും ആയ ഈ കുട്ടിയെ അവൎക്കു എളുപ്പത്തിൽ അപകീൎത്തിപ്പെടുത്തു
വാൻ കഴിയും."

ഈ വൎത്തമാനം കേട്ടപ്പോർ കരുണയുടെ മുഖത്തു ഒരു തുള്ളി രക്തംപോലും
ഇല്ലാത്തവണ്ണം വിളൎത്തുപോയി. എങ്കിലും തേജോപാലൻ അതു സൂക്ഷിച്ചില്ല.

കരു: "അവൾ ഒരു സാധുക്കുട്ടിയാകുന്നുവല്ലോ. ആരുടെ നന്മെക്കും തി
ന്മെക്കും പോകാത്തവളെ അവർ ഉപവിക്കുമോ?"

തേജോ: "നായ്ക്കളോടു ഇഷ്ടമായിരുന്നാൽ അവ മനുഷ്യന്റെ മേൽ ചാടി
കയറി വസ്ത്രമെല്ലാം അഴുക്കാക്കിക്കുളയും. അനിഷ്ടമായിരുന്നാൽ കടിച്ചു പറി
ക്കും. ദുൎജ്ജനങ്ങൾ അങ്ങിനെയാകുന്നു."

കരു:"അതു ശരി തന്നെ, ഞാൻ ആ കാൎയ്യം ഓൎത്തിട്ടില്ല. ഞാൻ ജീവ
നോടിരിക്കുന്നേടത്തോളം അവൾ ഒരു വഴിക്കാകുന്നതുവരെ അവളെ ഞാൻ
എന്റെ വീട്ടിൽ ചേൎത്തുകൊള്ളും."

തേജോ: "നിങ്ങളുടെ അച്ഛന്നു അതു സമ്മതമാകുമോ?"

കരു: "അച്ഛൻ ഞാൻ പറയുന്നതൊന്നിന്നും വിരോധം നില്ക്കയില്ല. എല്ലാ
കാൎയ്യത്തിലും വളരെ ഖണ്ഡിതമുള്ള ആളാണെങ്കിലും എന്റെ ഇഷ്ടത്തിന്നു
തടസ്ഥം പറകയില്ലെന്നു എനിക്കു നല്ല നിശ്ചയമുണ്ടു."

തേജോ: "എന്നാൽ മതി. എനിക്കു ഈ ഒരു കാൎയ്യം മാത്രമേ കേൾക്കേ
ണ്ടതുണ്ടായിട്ടുള്ളു. ഇപ്പോൾ ഞാൻ എന്റെ യാത്രെക്കു ഒരുക്കും തന്നേ."

ആ ദിവസം തേജോപാലൻ സുകുമാരിയെ വിളിച്ചു
"എനിക്കു ഇന്നു നല്ല സുഖമില്ല. വളരെ ക്ഷീണമുണ്ടു. അതുകൊണ്ടു നേര
ത്തെ ഉൺ കഴിക്കേണം" എന്നു പറഞ്ഞു. സുകുമാരി ഉടനെ വേണ്ടുന്ന ഒരു
ക്കങ്ങളെല്ലാം ചെയ്തു ഏഴു മണിയായപ്പോൾ ഇരുവരും ഭക്ഷണം കഴിച്ചു.
അതിന്റെ ശേഷം അവൻ അവളോടു: "ഞാൻ ഇവിടെ കിടക്കാം, നീ എന്റെ
അടുക്കലിരുന്നു കുറെ വായിക്കേണം" എന്നു പറഞ്ഞു. "എന്താകുന്നു വായി
ക്കേണ്ടതു?" എന്നു ചോദിച്ചപ്പോൾ "കഷ്ടാനുഭവചരിത്രത്തിൽ തോട്ടത്തിലെ
പോരാട്ടവും അതിന്റെ ശേഷം പൌൽ അപ്പോസ്തലൻ പുനരുത്ഥാനത്തെ
കൊണ്ടു കൊരിന്ത്യൎക്കു എഴുതിയതും" എന്നുത്തരം പറഞ്ഞു. അതുപ്രകാരം അ
വൾ വായിച്ചു. ഒടുക്കും "ഹേ മരണമേ! നിൻ മുള്ളു എവിടെ? പാതാള
മേ! നിൻ ജയം എവിടെ?" എന്നു വായിച്ച ഉടനെ തേജോപാലൻ "നമ്മുടെ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/105&oldid=195925" എന്ന താളിൽനിന്ന് ശേഖരിച്ചത്