ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 104 —

തിരിപ്പാനായി ഞാൻ ഓരോ വിനനാഴികയിലും അത്യന്തം ഉത്സാഹിച്ചുപോ
രുന്നു. എന്റെ അമ്മെക്കു ഈ ബലഹീനതാകാലത്തിൽ സുഖമായിരുന്നു ദിവ
സവൃത്തി കഴിപ്പാൻ തക്കവണ്ണം എന്റെ നിമിത്തം സംഗതിവന്നതിനാൽ എ
ന്റെ സന്തോഷം ഇത്രയെന്നു പറഞ്ഞു കൂടാ. ഞാൻ കൂടെയില്ലല്ലോ എന്നുള്ള
വ്യസനം മാത്രമേ അമ്മെക്കു ഇപ്പോൾ ഉണ്ടാവാനിടയുള്ളു. അതുകൊണ്ടു കൂട
ക്കൂട നീ ചെന്നു കാണുകയും ഒരു മകളെപ്പോലെ അമ്മയെ സ്നേഹിക്കയും
വേണം. ഞാൻ പറയാതെ തന്നെ നീ ഇതു ചെയ്യുമെന്നു എനിക്കു പൂൎണ്ണ
വിശ്വാസമുണ്ടു.

നമ്മുടെ സ്നേഹമുള്ള പിതാവായ ദൈവം എന്നെയും നിന്നെയും നമുക്കു പ്രി
യമുള്ളവരെയും ഐഹികപാരത്രികങ്ങളായ സൎവ്വനന്മകൾകൊണ്ടും അനുഗ്ര
ഹിക്കട്ടെ എന്നു നിന്നെ സ്നേഹിക്കുന്ന

സത്യദാസൻ സുപ്രിയൻ

വായിച്ചുതീൎന്ന ഉടനെ സുകുമാരി കരുണയോടു “അവന്റെ മുത്തച്ഛി മരി
ച്ചപ്പോൾ ഞാൻ അവന്നു എഴുതിയ കത്തും ഇതും ആയി എന്തൊരു വ്യത്യാസം!
എങ്കിലും ഞാൻ അന്നു കുട്ടിയായിരുന്നു. അതുകൊണ്ടു എന്റെ അന്നത്തെ ബുദ്ധി
ക്കടുത്തവണ്ണമാകുന്നു ഞാനെഴുതിയതു" എന്നു പറഞ്ഞു.

കരു: "മരിച്ചവരെപ്പറ്റിയുള്ള ദുഃഖത്തെ കുറിച്ചു പലരും പലവിധവും
പറഞ്ഞു കേൾക്കുന്നുണ്ടു. എനിക്കു എത്രയും ഇഷ്ടമുള്ള ഒരാൾ മരിച്ചാൽ 'ഞാ
നും വേഗം പിന്തുടരും' എന്നു വിചാരിച്ചാകുന്നു ഞാൻ ആശ്വസിക്കുക. ഇവൻ
ഈ കത്തിൽ എഴുതിയതു തന്നെ എന്റെ ബെൽഗാമിലെ സ്നേഹിതൻ എന്നോടു
വേറൊരു വിധമായി പറഞ്ഞിട്ടുണ്ടു. ഭൂമിയിൽ മനുഷ്യൎക്കു കഷ്ടങ്ങൾ വരുന്ന
തുകൊണ്ടു 'ദൈവം' എന്നൊരാൾ ഉണ്ടാവാൻ പാടില്ലെന്നും, കാരണം അങ്ങി
നെ ഒരാൾ ഉണ്ടെങ്കിൽ അവൻ 'നല്ലവൻ' ആയിരിപ്പാൻ പാടില്ലല്ലോ എന്നും
ചില ലോകജ്ഞാനികൾ പറയുന്നു പോൽ. 'നല്ലവൻ' 'സൎവ്വശക്തൻ' എന്നീ
രണ്ടു പേരുകൾ ദൈവത്തിന്നു ഒന്നിച്ചുണ്ടായിരിപ്പാൻ പാടില്ലെന്നാകുന്നു അവ
രുടെ വാദം. ഈ ഭൂമിയിൽ ഈ വക കഷ്ടസങ്കടങ്ങൾ, അല്ലെങ്കിൽ ചുരുക്കി
പറഞ്ഞാൽ ‘ദോഷം' എന്നതു നിലനിന്നു പോരുന്നതു ദൈവത്തിന്നിഷ്ടമോ?
ഇഷ്ടമാകുന്നുവെങ്കിൽ അവനെ നല്ലവനെന്നു എങ്ങിനെ പറയാം? നേരെ
മറിച്ചു ഇഷ്ടമല്ലെങ്കിൽ അവനെ സൎവ്വശക്തനെന്നു പറയാമോ? സൎവ്വശക്തനാ
കുന്നുവെങ്കിൽ തനിക്കിഷ്ടമില്ലാത്ത ഒരു കാൎയ്യത്തെ ഉടനെ ഛേദിച്ചു കളകയല്ല
യോ? എന്നാകുന്നു ഇവർ പറയുന്നതു".

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/118&oldid=195961" എന്ന താളിൽനിന്ന് ശേഖരിച്ചത്