ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—122—

കരു: “ ആയാളെന്താകുന്നു ഞങ്ങളെ സ്വന്തവീട്ടിൽ പാൎപ്പിക്കാതെ ഹൊട്ടേ
ലിലേക്കയപ്പാൻ സംഗതി?”

രത്ന: “സ്വന്തവീട്ടിൽ നിങ്ങൾക്കു പാൎപ്പാൻ തരമില്ലായ്കയാൽ തന്നെ.”

പിന്നെ യാതൊന്നും ഇതിനെക്കുറിച്ചു സംസാരിക്കാതെ കരുണ അവനെ
പിഞ്ചെന്നു അവൻ തയ്യാറാക്കി വെച്ചിരുന്ന വണ്ടിയിൽ സുകുമാരിയോടു കൂടെ
കയറി. അവനും പണിക്കാരനും പിമ്പുറത്തും ഇരുന്നു. ഹോട്ടേലിലേക്കു പുറ
പ്പെട്ടു കാൽമണിക്കൂറിന്നകം വണ്ടി വലുതായ ഒരു തരിശുപറമ്പിന്റെ നടുവി
ലുണ്ടായിരുന്ന ഒരു വന്മാളികയുടെ പൂമുഖത്തു ചെന്നുനിന്നു. നാട്ടുക്കൎക്കോ വിലാ
ത്തിക്കാൎക്കോ ഏവൎക്കും പാൎപ്പാൻ തക്കവണ്ണമുള്ള സൎവ്വചട്ടങ്ങളും ആ ഹോട്ടേലിൽ
ഉണ്ടായിരുന്നു. അവിടെ ഇവർ രണ്ടു പെരെയും കൂടി ഒരു നല്ല വലിയ മുറി
യിൽ ഈ രത്നസ്വാമികൊണ്ടാക്കി. അടുക്കെ ഒരു ചെറിയമുറിയിൽ തനിക്കും ഇവ
രുടെ പണിക്കാരന്നും താമസിപ്പാൻ വേണ്ടുന്ന ഒരുക്കങ്ങളെല്ലാമുണ്ടായിരുന്നു.

ആ ദിവസം അവർ അവിടത്തന്നെ പാൎത്താശ്വസിച്ചു. പിറ്റെ ദിവ
സം ഹാസ്പത്രിയിൽപോയി ചികിത്സ തുടങ്ങി. ദീനം പഴക്കമായി പോയി
രുന്നതിനാൽ മുൻകൂട്ടി ഇവർ വിചാരിച്ചിരുന്നപ്രകാരം മൂന്നു മാസം തന്നെ
പാൎക്കേണമെന്നു അവിടത്തെ വൈദ്യനും പറഞ്ഞു. അവർ ദിവസേന രാവി
ലെ ഹാസ്പത്രിയിലേക്കും വൈകുന്നേരം നഗരം കാണ്മാൻ സവാരിക്കുംപോകും.
അവൎക്കു വേണ്ടുന്നതെല്ലാം തത്സ്വാമി യഥേഷ്ടം ചെയ്തുകൊടുത്തു കൊണ്ടു
തങ്ങൾ ഒരു അന്യരാജ്യത്തിലാണ് വാസം എന്നുള്ളതു അവർ അശേഷം അറി
ഞ്ഞില്ലെന്നു തന്നെ പറയാം. ആഴ്ചയിലൊരിക്കൽ അച്ഛന്റെ കത്തുവരും.
രത്നസ്വാമിയുടെ അദ്ധ്വാനസഹായങ്ങളെ സ്തുതിച്ചു കരുണ അച്ഛന്നു എഴുത്ത
യച്ചിരുന്നതിനാൽ കൂടക്കൂട ദിനകരൻ അവന്നും എഴുത്തയക്കാറുണ്ടായിരുന്നു.

മൂന്നുമാസം കഴിഞ്ഞു. പുറപ്പെടുവാനുള്ള ദിവസമടുത്തപ്പോൾ കരുണയെ
കാണ്മാൻ ഒരാൾ വന്നു. അപ്പോൾ രത്നസ്വാമി അവിടെ ഉണ്ടായിരുന്നില്ല.
ആയാൾ സമ്മതപ്രകാരം അകത്തുവന്നു ഇരുന്നു കരുണയോടു “ഇംഗ്ലീഷറിയാ
മോ?” എന്നു ചോദിച്ചു.

കരു: കുറേശ്ശ അറിയാം.

“നിങ്ങളുടെ അച്ഛന്റെ ഒരെഴുത്തു എനിക്കു വന്നതിൽ ഞാൻ ഇതുവരെ
നിങ്ങളെ ഇവിടെ താമസിപ്പിച്ചതിന്നു എനിക്കു ഉപചാരം പറഞ്ഞിരിക്കുന്നു.
ചെലവിന്നു ബീലയപ്പാനും എഴുതിയിരിക്കുന്നു. നിങ്ങൾ ഇവിടെ വന്ന വിവ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/136&oldid=196018" എന്ന താളിൽനിന്ന് ശേഖരിച്ചത്