ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—124—

“നിങ്ങളുടെ അച്ഛന്റെ മകൻ.”

“എന്തു? ഇനി ഒരിക്കൽ കൂടി അങ്ങിനെ പറ. നിന്റെ വായിക്കകത്തെ“”
പല്ലൊക്കെ അടിച്ചു ഉതിൎത്തുകളയും.”

രത്ന: (വായി തുറന്നു കാണിച്ചുംകൊണ്ടു) “ഇതാ പല്ലെല്ലാം അതു തന്ന
ആൾ ഉതിർത്തിരിക്കുന്നു. അതുകൊണ്ടു താങ്കൾക്കു ആ പണി കുറഞ്ഞു
കിട്ടി”

ഇതുകേട്ടപ്പോൾ ആയാളുടെ ദേഷ്യം ഒന്നു ശമിച്ചു ചിരിച്ചുപോയി. “നീ
ആളൊരു രസികനാണ്. നീ ഏതാണ് ജാതി?”

“ആൺ ജാതി”

“വിഡ്ഢീ! നീ എന്തു ജാതിക്കാരനാകുന്നെന്നാണ് ചോദിച്ചത്”

“ഞാൻ രണ്ടു ജാതി മാത്രമേ അറിയും ആൺ ജാതിയും പെൺ ജാതിയും
അതിൽ ആൺ ജാതിയാകുന്നു ഞാൻ”

“മതി മതി നിന്റെ തത്വം കേൾക്കണ്ട. നിന്റെ യജമാനൻ ആരാ
ണെന്നു കേൾക്കണം. എനിക്ക അദ്ദേഹത്തിന്റെ മേൽ അന്യായമുണ്ടു.”

“എന്തിനാകുന്നു അന്യായം? നിങ്ങൾക്ക് അലമ്പും ചെലവും കുറഞ്ഞു കിട്ടിയ
തിന്നോ?”

“അതു നിന്നോടു ചേദിച്ചിട്ടില്ല. നീ ഇപ്പോൾ അദ്ദേഹത്തിന്റെ പേർ
പറക”

“ഓ, അതു ആദ്യമേ ചോദിക്കായിരുന്നില്ലേ? പേർ വേണമെങ്കിൽ പറഞ്ഞു
തരാം.”

“പേർ പറ. അതു തന്നെയാണെനിക്കു കേൾക്കേണ്ടതു”

“അതു തന്നെയോ ഏതു തന്നെ?”

“ഇവന്റെ കുറുമ്പു കണ്ടില്ലേ? നിന്റെ യജമാനന്റെ പേർ പറയുന്നു
വോ അല്ല (കൈ ഓങ്ങിക്കൊണ്ടു) നിന്റെ എല്ലു ഞാൻ അടിച്ചു നുറുക്കേണമോ?”

“എല്ലു നുറുങ്ങുമ്പോൾ കൈക്കു തറച്ചാലോ?”

ഇതുകേട്ടപ്പോൾ പിന്നെയും ചിരിച്ചുപോയി. കോപം ശമിച്ചതുകൊണ്ടു
വീണ്ടും ശാന്തമായി പറഞ്ഞുതുടങ്ങി.

“എടോ! നിന്റെ യജമാനൻ എവിടെയാണ് താമസം?”

“താമസം വീട്ടിൽ തന്നെ.”

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/138&oldid=196022" എന്ന താളിൽനിന്ന് ശേഖരിച്ചത്