ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—133—

യാലും അതു ചെയ്യുന്നില്ല. ആ എഴുത്തു എഴുതിയ ദുഷ്ടൻ ആരെന്നു ഞാൻ ക
ണ്ടു പിടിച്ചു പരമാൎത്ഥം നിങ്ങളെ അറിയുമാറാക്കിയ ശേഷം ഞാൻ ഈ നാടു വി
ട്ടുപോകുമെന്നു ശപഥം ചെയ്തിരിക്കുന്നു.’

ഞാൻ ഈ കത്തു വായിച്ചന്നു വൈകുന്നേരം അച്ഛൻ ആപ്പീസിൽനിന്നു
വന്നു എന്നെ വിളിപ്പിച്ചു ‘രണ്ടുമൂന്നു ദിവസമായി നിന്റെ ഗുരുക്കൾ വരാത്ത
തെന്തു?’ എന്നു ചോദിച്ചു. ഞാൻ ചോദിച്ചു. ഞാൻ പരമാൎത്ഥമെല്ലാം പറഞ്ഞ ഉടനെ അച്ഛൻ
അത്യുച്ഛത്തിൽ ‘അതെ ഇതൊക്കെ അവന്റെ പണി തന്നെ. അവൻ എന്നെ
കണ്ടപ്പോൾ ഒരു നരിയെ കണ്ടാൽ ഓടുംവണ്ണം എന്റെ മുമ്പിൽ നിന്നോടി
പ്പോയി’ എന്നു പറഞ്ഞു. എന്റെ അച്ഛന്നു വളറെ ജനസ്വാധീനമുണ്ടായ
തിനാൽ അന്നു രാത്രി തന്നെ ആയാളെ പിടിപ്പിച്ചു വീട്ടിൽ കൊണ്ടുവന്നു. മഹാ
ഭീരു ആയിരുന്നതുകൊണ്ടോ മനസ്സാക്ഷിയുടെ ദണ്ഡനത്താലോ എന്നറിഞ്ഞില്ല
സകല സത്യവും സ്വീകരിച്ചു. അച്ഛൻ ‘നീ മറ്റവനെ വെറുതെ ഹിംസ അനു
ഭവിപ്പിച്ചതിനാൽ നിണക്കു അതിലും കഠിമനായ ശിക്ഷ വേണം’ എന്നു പറഞ്ഞു,
ഇക്കാൎയ്യമൊക്കെ കാണിച്ചു ഉടനെ തന്നെ മറ്റെ ആൾക്കൊരു കത്തെഴുതി അയച്ചു
വേഗം വരേണമെന്നപേക്ഷിച്ചു. എങ്കിലും അദ്ദേഹം വരാതെ ‘പരമാൎത്ഥം
നിങ്ങൾ അറിഞ്ഞാൽ ഞാൻ നാടുവിടും എന്നു പറഞ്ഞില്ലയോ? ഞാൻ നാളെ’
തന്നെ പോകുന്നു. എങ്കിലും എന്റെ ശത്രുവിന്റെ തലയിൽനിന്നു ഒരു ഒറ്റ
രോമമെങ്കിലും വീഴുവാൻ നിങ്ങൾ സംഗതി വരുത്തിയാൽ ഞാൻ അതിന്നും
എന്നോടു ചെയ്തതിന്നും കഠിനമായ പ്രതിക്രിയ നടത്താതിരിക്കയില്ല’ എന്നു
ചൊല്ലി അയച്ചു. അതു കേട്ടപ്പോൾ അച്ഛൻ ഭയപ്പെട്ടു ആ ദുഷ്ടനെ ഒന്നും
ചെയ്യാതെ വിട്ടയച്ചു പിറ്റെ ദിവസം മുതൽ ഇന്നുവരെക്കും ഇവരിരുവരെ
യും ഞാൻ കണ്ടിട്ടില്ല. അന്നു മുതൽ എനിക്കു എന്റെ നിമിത്തം അനാവശ്യ
ഹിംസ അനുഭവിച്ച ആളെ കുറിച്ചു വ്യസനം വൎദ്ധിച്ചു ഞാൻ ചെയ്യാത്ത ഒരു
കുറ്റം ചെയ്തു എന്നു ആയാൾക്കുള്ള വിശ്വാസം നിമിത്തം അതു എനിക്കു എത്ര
യും വലിയ ഒരു ദുഃഖകാരണമായി കരഞ്ഞു കരഞ്ഞു കണ്ണു തിരുമ്മി തിരുമ്മി ഒ
രു മാസത്തിന്നകം എനിക്കു കണ്ണിന്നു ദീനവും വന്നു. ഈ ദീനം തന്നെ എ
ന്നെക്കാൾ അച്ഛന്നു മഹാഭാരമായിത്തീൎന്നതിനാൽ അച്ഛന്റെ കുറ്റത്തിന്നു ഇതു
മേലിൽനിന്നു ഒരു പ്രതിക്രിയയായി തോന്നി. അതു മുതൽ അച്ഛന്റെ സ്വഭാവം
മാറി എന്നോടു മുമ്പേത്തതിലും അധികം പ്രേമമായി. പലപ്രവാശ്യവലും ‘ദൈവ
മേ! ഈ ശിക്ഷ എന്റെ മകളുടെ മേൽനിന്നു നീക്കി കുറ്റക്കാരനായ എന്റെ
മേൽ ആക്കേണമേ’ എന്നു ഞാൻ കേൾക്കെ പ്രാൎത്ഥിച്ചിട്ടുണ്ടു. എന്നാൽ
ഇപ്പോൾ ഇതു മാറിയല്ലൊ. ദൈവത്തിന്നു സ്തോത്രം. കുറെ കഴിഞ്ഞപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/147&oldid=196042" എന്ന താളിൽനിന്ന് ശേഖരിച്ചത്