ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—138—

കരു : ചില ധൎമ്മിഷ്ഠന്മാർ ധൎമ്മം ചെയ്യുമ്പോൾ അവരുടെ പേർ വെളി
പ്പെടുകയില്ല. ഇടങ്കൈ കൊടുക്കുന്നതു വലങ്കൈ അറിയരുതെന്നല്ലയോ
ക്രിസ്തീയധൎമ്മം?”

സുകു: ”എന്നാലും ഇതിൽ അസാരം വ്യത്യാസമുണ്ടു. വത്സലെക്കു കൊടു
ത്തതു ധൎമ്മമായിരിക്കാം നമുക്കു രണ്ടുപേർക്കും വേണ്ടി ചെയ്തതു ധൎമ്മമാകുന്നു
വോ? നിങ്ങൾ ദരിദ്രയല്ലല്ലോ?”

കരു: "അതേ അതു വിചാരിക്കുമ്പോൾ എനിക്കു ഇതിൽ ഒരു സംശയമുണ്ടു.
എങ്കിലും ആ ആൾ ആരാകുന്നു എന്നു ക്രമേണ അറിയാം എന്നാകുന്നുവല്ലോ
രത്നസ്വാമി പറഞ്ഞതു. പക്ഷേ ഇതൊക്കെ സത്യദാസൻ ചെയ്യുന്നെന്നു വരുമോ!"

സുകു: “ഒരിക്കലും ഇല്ല. അവൻ ആ താരബായിയൊടു കൂടെ നടക്കു
മ്പോൾ ചുറ്റും നടക്കുന്ന കാൎയ്യങ്ങൾ എന്തെന്നും കൂടെ അവൻ അറിഞ്ഞിട്ടില്ല.
അവൾ വായിവെക്കാതെ എന്തോ ഒക്ക ഹിന്തുസ്ഥാനിയിൽ ചറ പറ എന്നു പറ
യുന്നതും ഞാൻ എന്റെ സ്വന്തകണ്ണുകൊണ്ടല്ലയോ കണ്ടതു? അവന്നു ഇപ്പോൾ
നമ്മെക്കൊണ്ടുള്ള ചിന്തയാകുന്നുവോ? എനിക്കൊരു വ്യസനമേ ഉള്ളൂ. അവ
ന്റെ നല്ല ഗുണമൊക്കെ അവൾ വഷളാക്കി അവന്റെ അമ്മയുടെ അദ്ധ്വാന
മെല്ലാം നിഷ്ഫലമാക്കിക്കളയാതിരുന്നാൽ നന്നായിരുന്നു.”

കരു : “ഞാൻ വിചാരിയാതെ ആ കാൎയ്യം നിന്നെ പിന്നെയും ഓൎമ്മപ്പെ
ടുത്തി. അതു പോകട്ടേ നാം കുറെ പാട്ടു പാടുക. നീ പുസ്തകവും എടുത്തു വാ.
എന്റെ കണ്ണു സൌഖ്യമാക്കിയ ദൈവത്തെ എങ്ങിനെ സ്തുതിക്കേണ്ടു എന്നു എ
നിക്കറിഞ്ഞുകൂടാ.”

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/152&oldid=196056" എന്ന താളിൽനിന്ന് ശേഖരിച്ചത്