ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—140—

കരു : “അവൻ സംഗതിയെല്ലാം പറഞ്ഞാൽ പക്ഷേ നീ അവനെ വെറു
തെ സംശയിച്ചു എന്നു വരികയില്ലയോ?”

സുകു : “സംഗതി പറയാതെ തന്നെ അറിഞ്ഞുകൂടേ? ആ ധനവാന്റെ
മകളും ഈ അനാഥയായ ഞാനും ആനയും അണ്ണാക്കൊട്ടനും പോലെയല്ലേ?”

കരു : “വേണ്ടതില്ല ഒരു മറുപടി എന്തായാലും അയക്കു. വന്നു കാണുന്ന
തിന്നു നിണക്കു വിരോധമൊന്നുമില്ല എന്നു എഴുതിക്കൊള്ളു.”

സുകുമാരി അപ്രകാരം തന്നെ എഴുത്തുകൊണ്ടു വന്നിരുന്ന ബാല്യക്കാരന്റെ
കയ്യിൽ ഒരു മറുപടി കൊടുത്തയച്ചു.

“സത്യദാസൻ സുപ്രിയൻ അവർകൾക്ക:

വന്നു കണ്ടു സംസാരിക്കുന്നതിന്നു ഇവിടെ
യാതൊരു അസ്വാധീനവും ഇല്ല. എന്നു

സുകുമാരി തേജോപാലൻ,”

പിറ്റെ ദിവസം വൈകുന്നരമായിരുന്നു സത്യദാസന്റെ എഴുത്തു കയ്യിൽ
പിടിച്ചുകൊണ്ടു അവന്റെ വരവും കാത്തു സുകുമാരി ജനവാതുക്കൽ നിന്നിരു
ന്നതു. എത്ര വിരോധമായിരുന്നാലും അവനോടു വളരെ സ്നേഹമായിരുന്നതു
നിമിത്തം അവന്റെ മുഖം ഒന്നു കാണ്മാൻ വളരെ താത്പര്യമുണ്ടായിരുന്നു. അ
വൻ വന്നു പൂമുഖത്തു കയറുവോളം സുകുമാരി അവനെ ഒളിച്ചുനിന്നു നോക്കി
ക്കൊണ്ടിരുന്നു. മുമ്പെ വിട്ടുപോകുമ്പോൾ മുഖത്തുണ്ടായിരുന്ന ശൈശവലക്ഷ
ണങ്ങൾ ഒക്ക നീങ്ങി തികഞ്ഞ ബാല്യത്തിന്റെ അടയാളങ്ങൾ കാണ്മാനുണ്ടായി
രുന്നു. മുഖരൂപത്തിന്നു അധികമൊരു മാറ്റം വന്നിട്ടില്ലെങ്കിലും ശരീരത്തിന്നു
ദീൎഗ്ഘവും പുഷ്ടിയും കുറെ കൂടിയിരിക്കുന്നെന്നും മുഖത്തിന്നു കുറെ സൌന്ദൎയ്യം
ഏറിയിരിക്കുന്നെന്നും അവൾ കണ്ടു. കാൽചട്ടയും ചെരിപ്പും ഒരു കറുത്ത കുപ്പാ
യവും തലയിൽ ഒരു വട്ടത്തൊപ്പിയും ആയിരുന്നു ധരിച്ചിരുന്നതു. കയ്യിൽ അ
പ്പോൾ നാട്ടിൽ അത്ര നടപ്പില്ലാത്ത വിധം ഒരു പട്ടുകുടയും ഉണ്ടായിരുന്നു
പൂമുഖത്തെത്തിയപ്പോൾ അവന്റെ മുഖത്തു കുറെ വാട്ടമുണ്ടെന്നു അവൾ കണ്ടു
“അതേ അവന്റെ മനസ്സാക്ഷി ശുദ്ധമുള്ളതല്ല” എന്നു തന്നിൽത്തന്നെ പറഞ്ഞു.
അപ്പോൾത്തന്നെ കരുണ പുറത്തേക്കു ചെന്നു അവനോടു കുശലപ്രശ്നം ചോ
ദിച്ചു അകത്തേക്കു കൂട്ടി കൊണ്ടുവന്നു ഒരു കസേലമേൽ ഇരുത്തി. “അച്ഛൻ
അഞ്ചുമണിക്കു വരും ഞാൻ സുകുമാരിയെ ഇപ്പോൾ ഇങ്ങോട്ടയക്കാം” എന്നു
പറഞ്ഞു അകത്തേക്കു പോയി. ഒരു നിമിഷത്തിന്നിടയിൽ സമീപത്തുണ്ടായി

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/154&oldid=196063" എന്ന താളിൽനിന്ന് ശേഖരിച്ചത്