ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—145—

മുഖത്തിനു നേരെ കുനിഞ്ഞു നിന്നുംകൊണ്ടു അവൻ പറയുന്നതു ശ്രദ്ധിച്ചു.
യാതൊന്നും മനസ്സിലായില്ലെങ്കിലും ആ മനുഷ്യന്റെ സ്ഥിതിയും മറ്റും ഓൎത്തു
കണ്ണിൽ വെള്ളം നിറഞ്ഞു. അവൾ ഓൎക്കാതെ രണ്ടു മൂന്നു തുള്ളി കണ്ണുനീർ
അവന്റെ മുഖത്തു വീണപ്പോൾ അവൻ ഞെട്ടി ഉണൎന്നു നാലു പാടും നോക്കി
തലെക്കൽ സുകുമാരി നില്ക്കുന്നതു കണ്ടു അതിശയിച്ചുപോയി.

സുകു: “നിങ്ങൾ ഈ പുലൎച്ച നേരത്തു ഇവിടെ കിടന്നുറങ്ങുന്ന സംഗ
തിയെന്തു?”

സേഡ്: “ഞാൻ നന്ന പുലൎച്ച ഇവിട ചില ആളുകളുടെ വരവും കാത്തു
നിന്നതാകുന്നു. ഇവിടെ കിടന്നുറങ്ങിപ്പോയി.”

സുകു: “നിങ്ങൾ ആരെയാകുന്നു കാത്തിരിക്കുന്നതു?”

സേഡ്: (മുമ്പിൽ പോകുന്നവരെ ചൂണ്ടിക്കാണിച്ചുംകൊണ്ടു) “അതാ
അവരുടെ കൂടെയല്ലയോ നീ വന്നതു? അവർ വളരെ ദൂരം എത്തിപ്പോയി.
നീ വേഗം പോയിക്കോളു.”

സുകുമാരി പിന്നെയും വളരെ ആശ്ചൎയ്യപ്പെട്ടുംകൊണ്ടു വേഗം നടന്നു
പോയി. തളിപ്പറമ്പിൽ ഇങ്ങിനെ ഒരാഴ്ച പാൎത്ത ശേഷം എട്ടാം ദിവസം
രാവിലെ അവർ വീണ്ടും കണ്ണൂരേക്കു പറുപ്പെട്ടു. രാത്രിയൊക്കെ ഘോരമായ
കാറ്റും മഴയും ഉണ്ടായിരുന്നു. രാവിലെ വളവടപ്പുഴക്കര സമീപിച്ചപ്പോൾ
മലവെള്ളം വന്നു പുഴ വളരെ ദൂരത്തോളം കവിഞ്ഞൊഴുകുന്നതു കണ്ടു. മറുക
രയിൽ ദിനകരനും ഗുലാബ്സിങ്ങും അവരുടെ അടുക്കൽ തന്നെ സേഡ്ഹാൎട്ട്
എന്ന ആളുമുണ്ടായിരുന്നു. കടവുകൾ വണ്ടി കടത്തുവാൻ വളരെ ഭയപ്പെ
ട്ടെങ്കിലും ഗുലാബ്സിങ്ങും ദിനകരനും വലിയ സമ്മാനം വാഗ്ദത്തം ചെയ്തതി
നാൽ അവർ ഒരു ചങ്ങാടം പ്രയാസേന താഴ്ത്തി ഇങ്ങേ കരയിലേക്കു കൊണ്ടു
വന്നു. വണ്ടി രണ്ടുണ്ടായിരുന്നു; അതു രണ്ടും ആളുകളെയും അവർ ചങ്ങാട
ത്തിൽ കയറ്റി വല്ല അപകടം സംഭവിച്ചെങ്കിൽ കാളകളുണ്ടായാൽ മനുഷ്യൎക്കു
രക്ഷപ്പെടുവാൻ പ്രയാസമായിരിക്കുമെന്നു പറഞ്ഞു കാളകളെയും വണ്ടിക്കാരെ
യും രണ്ടാമതും വന്നു കൊണ്ടുപോകാമെന്നു നിശ്ചയിച്ചു. മഴ ഘോരമായി
വർഷിച്ചുംകൊണ്ടിരുന്നു. വളരെ പ്രയാസത്തോടെ അരമണിക്കൂറിലധികം
കഴിഞ്ഞശേഷം മറുകരയിലെ പാതാറിനോടു സമീപിച്ചു. പാതാറിന്റെ
അറ്റം മുതൽ കരെക്കലോട്ടു ഇരുപതു വാര ദൂരത്തോളം വെള്ളം
നിറഞ്ഞിരുന്നു. അതുകൊണ്ടു ആ അറ്റത്തു രണ്ടു ഭാഗത്തും അടയാളത്തി
ന്നായി കുഴിച്ചിട്ടിരുന്നു രണ്ടു തൂണുകൾ ഒരു മുഴം മാത്രമേ വെള്ളത്തിന്മീതെ

10

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/159&oldid=196079" എന്ന താളിൽനിന്ന് ശേഖരിച്ചത്