ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 152 —

റങ്ങി ഇരുന്നു കളഞ്ഞിരുന്നു. ഞങ്ങൾ കുറെ ദൂരം പോയി ഒരു മതിൽ മറഞ്ഞു
നിന്നു നോക്കിയപ്പോൾ ആ ചട്ടക്കാരൻ അടുക്കെ ചെന്നു നിന്നു സംസാരി
ക്കുന്നതു കണ്ടു. കുറേനേരം കഴിഞ്ഞു അവരിരുവരും അവിടെ നിന്നു പുറപ്പെ
ട്ടപ്പോൾ ഞങ്ങൾ വേഗം വീട്ടിലേക്കു പോയി. ഞാൻ കോഴിക്കോട്ടിൽനിന്നു
ഇവിടെ വന്നശേഷം സുകുമാരിക്കു ഒരു കത്തെഴുതി. വേറൊരാൾ വിവാഹ
ത്തിന്നു നിശ്ചയിച്ച കന്യകയാകയാൽ ഞാൻ അവളെ മുമ്പു വിളിച്ചുവന്നിരുന്ന
പ്രകാരം ‘കുമാരി' എന്നും 'നീ' എന്നും ഉള്ള പദങ്ങൾ ആ എഴുത്തിൽ പ്രയോ
ഗിച്ചില്ല. അതിന്നു മറുവടിയായി അവൾ എത്രയും അപരിചിതഭാവത്തിൽ ഒരു
ഒറ്റവരി എഴുതി. ഞങ്ങൾ തമ്മിൽ ക്രടിക്കാഴ്ചക്കു സംഗതിവന്നപ്പോൾ ഈ
ഭാവത്തെ പറ്റി ഞാൻ അവളെ എത്രയും സൌമ്യമായി ആക്ഷേപിച്ചു. അ
വൾ എന്നെയും ഞാൻ എഴുതിയ കത്തിന്റെ രീതിനിമിത്തം ആക്ഷേപിച്ചു. അ
തിന്റെ സംഗതി ഞാൻ വിവരിപ്പാൻ ഭാവിച്ചപ്പോൾ അവൾക്കതു കേൾപ്പാൻ
മനസ്സില്ലാതെ കളവും വഞ്ചനയും എന്റെ മേൽ ചുമത്തി എന്നെ ശാസിപ്പാൻ
തുടങ്ങിയപ്പോൾ ഞാൻ ഇറങ്ങിവന്നു കളഞ്ഞു. ഇതത്രെ എന്റെ ചരിത്രം.
എന്നാൽ എനിക്കൊരു സംശയം ചോദിപ്പാനുണ്ടു. അവളെ വിവാഹം ചെ
യ്വാൻ പോകുന്നതു നിങ്ങളല്ലയോ?"

സേഡ്: "കഷ്ടം! ഞങ്ങളുടെ പ്രായംകൊണ്ടു നീ എന്തു വിചാരിക്കുന്നു?"

സത്യ: "അതിപ്പോൾ പറഞ്ഞിട്ടെന്തു? എത്ര വൃദ്ധന്മാർ തങ്ങളുടെ മക്കളെ
ക്കാൾ പ്രായം കുറഞ്ഞ കന്യകമാരെ വിവാഹം ചെയ്തുവരുന്നു. നിങ്ങൾക്കു നാ
ല്പതിലധികം പ്രായമുണ്ടോ?"

സേഡ്: "അതു നടപ്പിന്നു യാതൊരു പ്രമാണവും ഇല്ലാത്ത മനുഷ്യർ ചെ
യ്യുന്ന പണിയാകുന്നു. ആ കാൎയ്യം ഇരിക്കട്ടേ. താരബായി നിന്നെയും സുകു
മാരിയെയും ഒരുപോലെ വഞ്ചിച്ചിരിക്കുന്നു. അവൾ നല്ല കൌശലക്കാരത്തി
തന്നെ സംശയമില്ല."

സത്യ: "അതെങ്ങിനെയാകുന്നു എന്നു പറഞ്ഞാൽ ഉപകാരം."

സേഡ്: "ബൊംബായിൽനിന്നു താരബായി എഴുതിയ കത്തിൽ നീ പറ
ഞ്ഞതു യാതൊന്നും അവൾ എഴുതിയിരുന്നില്ല. നിണക്കു അവളിൽ അനുരാ
ഗമാണെന്നു സുകുമാരി ഗ്രഹിപ്പാൻ തക്ക ഒരു സൂചനയാകുന്നു എഴുതിയതു."

സത്യ: "അതു നിങ്ങളെങ്ങിനെ അറിഞ്ഞു?"

"സേഡ്: "അതു നീ ചോദിക്കേണ്ട. കരുണയും സുകുമാരിയും തമ്മിൽ
ഇതിനെപ്പറ്റിയും മറ്റും കഴിഞ്ഞ സകല സംഭാഷണവും അറിവാൻ എനിക്കു

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/166&oldid=196110" എന്ന താളിൽനിന്ന് ശേഖരിച്ചത്