ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 153 —

കഴിഞ്ഞിരിക്കുന്നു. ആ കത്തു വന്നതു മുതലാകുന്നു സുകുമാരിക്കു വ്യസനം തുട
ങ്ങിയതെന്നു എനിക്കറിയാം. പിന്നെ കോഴിക്കോട്ടിൽ ഞാനും അവളും ഒന്നി
ച്ചു നടക്കുന്നതു നീ കണ്ടുവല്ലോ. അന്നു ഞാൻ അവളെ അവിടെ യദൃച്ഛയാ
കണ്ടുമുട്ടിയതാകുന്നു. അന്നാകുന്നു ഞാൻ അവളോടു ഒന്നാമതു സംസാരിച്ചതു.
നിന്നെ ആ പെണ്ണിനോടു ക്രടെ കണ്ടിട്ടാണ് അവൾ ഓടിപ്പോയി ദൂരെ ഇരു
ന്നുകളഞ്ഞതു. എന്നോടു അവൾ സംഗതി പറഞ്ഞില്ലെങ്കിലും ഞാൻ ചെന്നു
അവളെ ആശ്വസിപ്പിച്ചു ക്രട്ടിക്കൊണ്ടു വീട്ടിലാക്കി നിങ്ങളുടെ പിന്നാലെ വ
ന്നപ്പോൾ നിങ്ങളെ കണ്ടില്ല. സുകുമാരിക്കു ഇപ്പോഴും നിന്നോടാണ് സ്നേഹം.
നീ അവളെ കൈവിട്ടെന്നാകുന്നു അവളുടെ വിശ്വാസം. അതുകൊണ്ടു നീ
അവളെ വിവാഹം ചെയ്യുമോ? തീൎച്ച പറക."

സത്യ: "ഞാൻ അവളെയല്ലാതെ ആരെയും സ്നേഹിക്കുന്നില്ല. മറ്റാരെയും
കല്ല്യാണം കഴിക്കയുമില്ല. താരബായിയും ഞാനും ഇതുവരെ വിവാഹത്തെ
പറ്റി യാതൊന്നും സംസാരിച്ചിട്ടില്ല. അവൾക്കു എന്റെ സ്വഭാവം നല്ലവ
ണ്ണം അറിയാം. അതു ക്രടാതെ അവളുടെ അച്ഛന്നും അമ്മെക്കും അവളെ
ബൊംബായിലാൎക്കെങ്കിലും കെട്ടിച്ചു കൊടുപ്പാനാകുന്നു വിചാരം എന്നു എനിക്കു
പൂൎണ്ണനിശ്ചയമുണ്ടു. എന്നിൽ അവൎക്കുള്ള വിശ്വാസം നിമിത്തമത്രെ മകളോടു
ക്രടെ സ്വാതന്ത്ര്യമായി നടക്കുന്നതിന്നും മറ്റും അവൎക്കു വിരോധമില്ലാത്തതു."

സേഡ്: "എന്നാൽ ഞാൻ നാളെ തളിപ്പറമ്പിലേക്കു പോകും. അവിടെ
എനിക്കൊരു പ്രവൃത്തിയുണ്ടു. തരമുണ്ടെങ്കിൽ ഞാൻ ഈ കാൎയ്യം അവളെ അ
റിയിക്കാം."

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/167&oldid=196114" എന്ന താളിൽനിന്ന് ശേഖരിച്ചത്