ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം

ദിനകരന്റെ വീട്ടിൽ ഒരു ദിവസം രാവിലെ മുതൽ തന്നെ വലിയ ഒരു സ
ദ്യയുടെ ഒരുക്കവും തിരക്കുമായിരുന്നു. സുകുമാരി പുഴയിൽ വീണു മുങ്ങിപ്പോ
യതു നാം കേട്ടിരിക്കുന്നുവല്ലോ. അവൾ ആണ്ടുപോകുന്നതു കണ്ടപ്പോൾ ത
ന്നെ സമീപത്തുണ്ടായിരുന്ന സേഡ് ഹാൎട്ട് എന്ന ആൾ അവളുടെ പിന്നാലെ
മുങ്ങി ചെന്നു. ഒഴുക്കിന്റെ ശക്തിനിമിത്തം ഒന്നു രണ്ടു നിമിഷം കഴിഞ്ഞ
പ്പോൾ മാത്രം അവളെ പിടുത്തും കിട്ടി. വളരെ പ്രയാസേന അവളെ ഇ
ഴച്ചു പാതാറിന്മേൽ കൊണ്ടുവരുമ്പോഴേക്കു ആയാൾ കുഴഞ്ഞും അവൾ ബോ
ധം കെട്ടും പോയിരുന്നു. അവളെ കരയിലുണ്ടായിരുന്നവർ കമിഴ്ത്തിക്കിടത്തി
ഓരോ വിദ്യകളൊക്കെ ചെയ്തപ്പോൾ അവൾക്കു സുബോധം വന്നു. അതുവരെ
അവളെ നിന്ദിച്ചിരുന്ന താരബായി ഇപ്പോൾ തന്റെ നിമിത്തം അവളനുഭവി
ച്ച കഷ്ടങ്ങൾ കണ്ടപ്പോൾ അവളെ വിട്ടുമാറാതെ ആവശ്യമുള്ള ശുശ്രൂഷകളൊ
ക്കെ ചെയ്തുകൊടുത്തു. ഈ തിരക്കെല്ലാം കഴിഞ്ഞ ശേഷം ദിനകരനും ഗുലാബ്സി
ങ്ങും ഈ രക്ഷാപ്രവൃത്തികളെല്ലാം ചെയ്ത ധീരനെ അഭിനന്ദിക്കേണ്ടതിന്നായി
അന്വേഷിച്ചപ്പോൾ ആയാളെ എങ്ങും കണ്ടില്ല. എങ്കിലും പരിചയമുള്ള ഒരാ
ളാകയാൽ കണ്ണൂരിൽ വെച്ചു കാണാമെന്നുവെച്ചു എല്ലാവരും ക്രടെ സന്തോഷ
ത്തോടെ കണ്ണൂരേക്കു പോയി. കരുണയുടെ ഉത്സാഹത്തിന്മേൽ പിറ്റേ ദിവ
സം രാത്രി ഈ കൃപ കാണിച്ച ദൈവത്തെ സ്തുതിപ്പാനായി അടുത്തു സ്നേഹിത
ന്മാരെ ക്ഷണിച്ചു ഒരു പ്രാൎത്ഥന കഴിപ്പാനും അവൎക്കു ഒരു സദ്യ കഴിപ്പാനും
ദിനകരൻ നിശ്ചയിച്ചു. അതിന്നായി അന്നു വൈകുന്നേരം തന്നെ ക്ഷണന
പത്രങ്ങൾ അയച്ചതിൽ ഒന്നു സേഡ് ഹാൎട്ട് എന്ന ആൾക്കുമുണ്ടായിരുന്നു. അ
ന്നു രാത്രി താരബായി സുകുമാരിയോട് "സുകുമാരി! നിന്റെ ഭൎത്താവാവാൻ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/168&oldid=196118" എന്ന താളിൽനിന്ന് ശേഖരിച്ചത്