ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 156 —

നിന്റെ അമ്മയുടെ ലക്ഷണപ്പിഴകൊണ്ടു സംഭവിച്ചതാണെന്നു പറഞ്ഞു, എ
പ്പോഴും അവളെ ഹിംസിക്കലായി. ഒരു വൎഷം കഴിഞ്ഞപ്പോൾ നീ ജനിച്ചു.
നിന്റെ ജനനത്തിൽ തന്നെ നിന്റെ അമ്മയും മരിച്ചുപോയി. നിണക്കു
ഒരു വയസ്സു തികയുന്നതിന്നു മുമ്പേ ഞാൻ ക്രിസ്തുമതം അവലംബിച്ചു വീടും വി
ട്ടു പോയി. അതുമുതൽ അമ്മ നിന്നെ സംരക്ഷിച്ചുവന്നു. എന്നെ വീട്ടിൽ
വരുവാനോ നിന്നെ കാണ്മാനോ സമ്മതിച്ചതുമില്ല. ഞാൻ ക്രിസ്ത്യാനിയാകു
മ്പോൾ എനിക്കു ഹാസ്പത്രിയിൽ ഒരു ഗുമസ്തവേലയുണ്ടായിരുന്നു. ആ പണി
തന്ന ഡക്ടർസായ്വ് മാറ്റമായി പോയ ശേഷം ഞങ്ങളുടെ സഭയിലെ ഉപദേ
ഷ്ടാവൎവകളുടെ സഹായത്താൽ എനിക്കു കോട്ടയിൽ ഒരു എഴുത്തുപണി കിട്ടി.
അതുനിമിത്തം ഞാൻ ബെൽഗാമിലേക്കു മാറിപ്പോകേണ്ടിവന്നു. നിന്റെ ഇ
പ്പോഴത്തെ രക്ഷിതാവായ ദിനകരൻ അക്കാലം ആ ദേശത്തിലായിരുന്നു. താൻ
ഒരു മലയാളി ആകയാൽ എന്നോടു വളരെ താത്പൎയ്യമായി മൂന്നു വൎഷം ഞാൻ
ഈ പ്രവൃത്തി ചെയ്തെങ്കിലും ആ സമയങ്ങളിലെല്ലാം കരുണയുമായുണ്ടായ സ
ത്യവും നിഷ്കളങ്കവുമായ സ്നേഹംനിമിത്തം അവളുടെ ഗുരുക്കൾക്കു എന്നോടു അ
സൂയയായി എന്റെ മേൽ ദിനകരന്നു അനിഷ്ടം ഉണ്ടാക്കിത്തീൎത്തു എന്റെ
പരമാൎത്ഥം താമസിയാതെ വെളിവായെങ്കിലും എനിക്കതുമുതൽ ലോകത്തോടും
മനുഷ്യസംസൎഗ്ഗത്തിലും വിരക്തിയുണ്ടായതിനാൽ ഞാൻ എന്റെ പണിയും ഉ
പേക്ഷിച്ചു സ്വന്ത രാജ്യത്തേക്കു പുറപ്പെട്ടു. ഞാൻ വരുന്ന വിവരം അമ്മയെ
അറിയിച്ചു നിണക്കായി കുറെ പണവും അയച്ചിരുന്നു. ശുഭമായ ഒരു യാത്ര
കഴിഞ്ഞു ഒരു ദിവസം സന്ധ്യെക്കുപരന്ത്രീസ്സുനാടായ മയ്യഴിയിൽ എത്തിയപ്പോൾ
അവിടെനിന്നു ഒരാൾ എന്നോടു 'ഇവിടെനിന്നു സന്ധ്യയായാൽ വഴിപോക്ക
രെ ബലാത്കാരമായി പിടിച്ചു പരന്ത്രീസ്സുകപ്പലിൽ കയറ്റി ബുൎബ്ബോൻദ്വീപി
ലേക്കു അടിമകളാക്കി കൊണ്ടുപോയ്ക്കളയാറുണ്ടു. അതുകൊണ്ടു സഞ്ചരിക്കാ
തെ ഇന്നു രാത്രി എന്റെ വിട്ടിൽ വന്നു താമസിച്ചുകൊള്ളു' എന്നു പറഞ്ഞു. ആ
യാളുടെ സംസാരരീതിനിമിത്തം ഞാൻ അതു വിശ്വസിച്ചു ആയാളുടെ ക്രടെ
ചെന്നു. ആയാൽ ഒരു തിയ്യനായിരുന്നു. ആയാൾ എനിക്കു രാത്രിയത്തെ ഊ
ണും തന്നു അതു കഴിഞ്ഞ ശേഷം ഉറങ്ങുവാൻ ഒരു സ്ഥലം കാണിച്ചുതരാമെന്നു
പറഞ്ഞു എന്നെ ഒരു അറയിൽ കൊണ്ടാക്കി പെട്ടെന്നു വാതിലടച്ചുകളഞ്ഞു. അ
പ്പോൾ മാത്രമേ എനിക്കു കാൎയ്യം ഗ്രഹിച്ചുള്ളൂ. അവൻ അടിമക്കച്ചവടക്കാരുടെ
ഒരു കാൎയ്യസ്ഥനായിരുന്നു. എന്റെ പേരും തറവാടും ഒക്കെ ചോദിച്ചറിഞ്ഞിരു
ന്നതിനാൽ എന്നെ തലശ്ശേരിക്കിപ്പുറമുള്ള ശ്രുതിപ്പെട്ട ചെമ്മിണിയൻ കുന്നി
ന്റെ സമീപത്തുനിന്നു കള്ളന്മാർ കൊന്നുകളഞ്ഞിരിക്കുന്നു എന്നൊരു ഭോഷ്കു

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/170&oldid=196130" എന്ന താളിൽനിന്ന് ശേഖരിച്ചത്