ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 160 —

യിൽ എത്തി, ഞാൻ അവിടെ ഒരു വലിയ കച്ചവടക്കാരന്റെ പാണ്ടികശാല
യിൽ കണക്കപ്പിള്ളയായി. അദ്ദേഹത്തിന്നു പൊന്നു കഴിച്ചെടുക്കുന്ന ലോഹ
ക്കുഴികളുണ്ടായിരുന്നു. നല്ല ശമ്പളം കിട്ടിയതിനാൽ ഞാൻ കുറെ പണം സമ്പാ
ദിച്ചെങ്കിലും ഒരു ദിവസം ഞാൻ പെട്ടെന്നു ധനികനായി തീരുവാൻ തക്ക ഒരു
സംഭവം ഉണ്ടായി. ഞാൻ അവിടെ ഇറങ്ങുമ്പോൾ എനിക്കു ആ കപ്പലിന്റെ
കപ്പിത്താൻ ഒരു നായിക്കുട്ടിയെ തന്നിരുന്നു. അതു വളൎന്നപ്പോൾ വളരെ
ബുദ്ധിയുള്ള ഒരു ജന്തുവായിത്തീൎന്നു. എന്റെ യജമാനന്റെ പാണ്ടികശാല
യിൽ ഒരു ചെറിയ മുറിയിലായിരുന്നു ഞാൻ ദിവസേന രാത്രി ഉറങ്ങാറ്. ഈ
നായും എന്റെ കൂട തന്നെ ഉണ്ടാകും. ഒരു ദിവസം അൎദ്ധരാത്രി എന്റെ
നായി അസാമാന്യമായ വിധത്തിൽ മുരളുന്നതു കേട്ടു ഞാൻ ഉണൎന്നു പോയി.
നോക്കുമ്പോൾ യജമാനന്റെ ആപ്പീസുമുറിയിൽ രണ്ടാളുകൾ നില്ക്കുന്നതു കണ്ടു.
എന്റെ മുറിയിൽനിന്നു അതിലേക്കു കടക്കുന്നവാതിൽ ഞാൻ തുറന്നുവെച്ചിരുന്നു.
എങ്കിലും പുറത്തേക്കുള്ള വാതിൽ പൂട്ടിയിരുന്നതിനാൽ അവർ എങ്ങിനെ കട
ന്നെന്നു എനിക്കു മനസ്സിലായില്ല. ഞാൻ എഴുന്നീറ്റു എന്റെ കിടക്കയിൽ ഇരുന്ന
ഉടനെ രണ്ടാളുകളും എന്റെ നേരെ ഓടി. ഒരുത്തനെ എന്റെ നായി ചാടി
കഴുത്തിനു തന്നെ കടിച്ചു നായും അവനും കൂടി നിലത്തുരുണ്ടു വീണു. മറ്റ
വൻ ഇതു കണ്ടു ഒരു അരനിമിഷം തരിച്ചുനിന്നു പോയിരുന്നു. ആ തരത്തി
ന്നു എന്റെ സമീപം ഉണ്ടായിരുന്ന ഒരു ഇരുമ്പു വടിയാൽ ഞാൻ അവന്റെ
തലെക്കു കൊടുത്ത ഒരടികൊണ്ടു അവനും വീണു. രണ്ടു പേരുടെയും കൈകാ
ലുകൾ ഞാൻ മുറുക്കിക്കെട്ടിയിട്ടു ഖജാനമുറിയിലേക്കു കടന്നു ചെന്നപ്പോൾ അ
വിടെ ഖജാനപ്പെട്ടിയുടെ പിൻഭാഗത്തു ഒരുത്തൻ ഒളിച്ചിരിക്കുന്നതു കണ്ടു
കാണാത്തഭാവമാക്കി പുറത്തു കടന്നു ആ മുറിയുടെ ഇരുമ്പുകുതകു പൂട്ടി ഭദ്രമാ
ക്കി. ആപ്പീസുമുറിയിൽനിന്നായിരുന്നു ഇതിലേക്കുള്ള പ്രവേശനം. ആ മുറി
യിൽ നിന്നിരുന്നവർ എന്റെ തടസ്ഥം ഇല്ലാതിരിപ്പാൻ കാവൽനിന്നതായിരു
ന്നു. പുറത്തേക്കുള്ള വാതിൽ അവർ കുത്തിപ്പൊളിച്ചതു കണ്ടു എന്റെ നായെ
അവിടെ കാവലാക്കി ഞാൻ തെരുവീഥിയിലേക്കു ഓടി അവിടെ പാറാവുനട
ന്നിരുന്ന രണ്ടു പോലീസ്സുകാരെ വിളിച്ചു കൂട്ടിക്കൊണ്ടു വന്നു. അവരവിടെ
കാവൽനിന്നു. നേരം പുലൎന്നാറെ യജമാനനും വന്നു. ഖജാനമുറി തുറന്നു
അതിലേക്കു കടക്കുമ്പോൾ തന്നെ അവിടെ ഒളിച്ചിരുന്നവൻ ഒരു കൈത്തോ
ക്കുകൊണ്ടു വെടിവെച്ചു. കുറിപിഴെച്ചുപോയി. അപ്പോൾ തന്നെ ഞാൻ എ
ന്റെ നായെ അവന്റെ നേരെ വിട്ടു. അതു ഒരു ചാട്ടത്തിന്നു അവന്റെ
കൈ കടിച്ചു പിടിച്ചു. ഉടനെ പോലീസ്സുകാർ അവനെ പിടിച്ചു ആമം വെക്ക

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/174&oldid=196150" എന്ന താളിൽനിന്ന് ശേഖരിച്ചത്