ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 5 —

മാത: ഈ കൂട്ടൎക്കു ജാതിഭേദമില്ല. എല്ലാവരും ഒരു പോലെയാകുന്നു.
എല്ലാ ജാതിക്കാരെയും തങ്ങളുടെ കൂട്ടത്തിൽ കൂട്ടുകയും ചെയ്യും. പട്ടരും നായ
രും തീയനും ചെറുമനും ആ സമുദ്രത്തിൽ ചെന്നു മുങ്ങിയാൽ ഒരു പോലെ
യായി. ഇങ്ങിനത്തെ ഒരു അല്ലാക്കുലത്തിലാകുന്നു എന്റെ മകൻ ചെന്നു
ചാടിയതു. നമ്മൾ അവിടന്നു വേഗം ഇങ്ങോട്ടു പോന്നതു തന്നെ നന്നായി.
കുറച്ചും കൂടി അവിടെ തന്നെ നിന്നിരുന്നു എങ്കിൽ എന്റെ മകനെ ഓൎത്തു
ഞാൻ അവിടെ തന്നെ വീണു ചത്തുപോകുമായിരുന്നു.

മാണി: ഇവരുടെ അമ്പലം എവിടെയാകുന്നു. നമുക്കു അതു പോയി
നോക്കാമോ?

മാത: ഇവൎക്കു അമ്പലമല്ല, പള്ളിയാകുന്നു. അവിടെ സ്വരൂപങ്ങൾ
ഒന്നുമില്ല. നുമ്മൾ തമ്മിൽ എന്തെങ്കിലും പറകയും ചോദിക്കയും ചെയ്യുന്നതു
പോലെ ഇവർ ഇവരുടെ ദൈവത്തോടു സംസാരിക്കും. അതിന്നു പ്രാൎത്ഥിക്ക
എന്നാകുന്നു അവർ പറയുന്നതു. കണ്ണു മൂടി കൈകെട്ടി കാണ്മാൻ പാടി
ല്ലാത്ത ഒരു ദൈവത്തോടു ഇവർ പ്രാൎത്ഥിക്കുന്നതു കേട്ടാൽ ഇവരുടെ അടുക്കൽ
തന്നെ ആ ദൈവം ഉണ്ടെന്നു തോന്നും.

മാണി: അമ്മ ഇതെല്ലാം എവിടെനിന്നാകുന്നു കണ്ടതു?

മാത: നിന്റെ ഏട്ടനെ ഇവർ മാൎക്കും കൂട്ടുന്നുന്നു ഞാൻ കാണാൻ പോ
യിരുന്നു.

മാണി: അമ്മ എന്തെല്ലാമാകുന്നു അന്നു അവിടെ കണ്ടതും കേട്ടതും?

മാത: എനിക്കൊന്നും നിശ്ചയമില്ലേ. വ്യസനംകൊണ്ടു എനിക്കു അന്നു
നല്ല ബോധം തന്നെ ഉണ്ടായിട്ടില്ല, ആ താടിക്കാരൻ പാതിരി എന്തോ ഒക്ക
പറഞ്ഞു കൂട്ടി അവന്റെ തലയിൽ കുറെ വെള്ളവും കോരി ഒഴിച്ചു എന്തൊ
ഒരു പുതിയ പേരും കൊടുത്തു. ഇതെല്ലാം കഴിഞ്ഞുപ്പോൾ അവിടെ ഉണ്ടാ
യിരുന്ന സായ്വുമാരും മദാമ്മമാരും ഇതിൽ മുമ്പെ കൂടീട്ടുള്ള ആണുങ്ങളും പെണ്ണു
ങ്ങളും അവന്റെ കൈ പിടിച്ചു കുലുക്കുന്നതും മറ്റും കണ്ടു, ഞാൻ അവിടന്നു
ഒരു ജാതി ഇറങ്ങി എന്റെ പുരയിൽ എത്തിക്കൂടി എന്നേ പറയേണ്ടു.

മാണി: എനിക്കും ഒരിക്കൽ ഇവരുടെ പള്ളി കാണാൻ പോകണം.

മാത: മതി മതി. ഇവരുടെ പള്ളി കണ്ടതു. ഇവരുടെ വാക്കു കേട്ടാൽ
തന്നെ നമ്മുടെ കുലം വിറ്റുപോകും. പള്ളിയിലും കൂടെ പോയാൽ പിന്നെ
നോക്കണ്ട. നിന്റെ ഏട്ടൻ അവിടെ പോയിപ്പോയി ആകുന്നു ഒടുക്കം ആ
കൂട്ടത്തിൽ കൂടി തറവാട്ടിനു നാറ്റം വരുത്തിയതു.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/19&oldid=195714" എന്ന താളിൽനിന്ന് ശേഖരിച്ചത്