ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

ഇതു പറയുമ്പോഴൊക്കെ ചെറിയ ചിരുത ഒന്നും മിണ്ടാതെ കേട്ടുകൊണ്ടി
രുന്നതേ ഉള്ളൂ. അവൾക്കു യാതൊന്നും മനസ്സിലായില്ലെന്നു തന്നെ പറയാം.
വീടെത്തി അവിടെ കയറി ചെല്ലുമ്പോൾ ചിരുത: "അമേ! ആ സായ്വ്
പാൎക്കുന്നതു എവിടെയാ? അയാൾക്കു പിന്നിൽ വാലുണ്ടുപോൽ. എനിക്കു
അതൊന്നു പോയി കാണണം" എന്നു പറഞ്ഞു. അപ്പോൾ മാത: "അയ്യോ
എന്റെ മകളേ! അവൎക്കു വാലില്ല. അതു ഈ നാട്ടിലെ വിഡ്ഢികൾ വിചാരി
ക്കുന്നതാകുന്നു. നുമ്മളെ നാട്ടിൽ വെള്ളക്കാർ പെരുത്തുണ്ടല്ലോ. അവ
ൎക്കാൎക്കും വാലില്ല. നീ ആ സായ്വിന്റെ അടുക്കൽ പോയാൽ അയാൾ നിന്നെ
പിടിച്ചു അവരുടെ മാൎക്കത്തിൽ കൂട്ടി മൂരി ഇറച്ചിയും തിന്നിക്കും" എന്നു പറഞ്ഞു,
എങ്കിലും അവൾ അതു കേൾക്കാതെ കരഞ്ഞും നിലവിളിച്ചും തുടങ്ങി. ഈ
കുട്ടിയെ മാത ഓമനിച്ചു വളൎത്തിവന്നതുകൊണ്ടു അവർ ൨ലിയ ശാഠ്യക്കാരത്തി
ആയിരുന്നു. അതുകൊണ്ടു ഏറിയ സാമവാക്കു പറഞ്ഞിട്ടും അവൾ കൂട്ടാ
ക്കാതെ നിലവിളിച്ചുകൊണ്ടു തന്നെ ഇരുന്നു. "സായ്വ് നുമ്മളെ നാട്ടിൽ
കണ്ണൂരിലാകുന്നു താമസം. ഉത്സവം കഴിഞ്ഞു അവിടെ എത്തിയാൽ സായ്വി
നോട്ടു പറഞ്ഞാൽ നമ്മുടെ വീട്ടിൽ വരും" എന്നും മറ്റും മാത എത്ര പറഞ്ഞിട്ടും
അവൾ സമ്മതിച്ചില്ല. "എനിക്കു സായ്വിനെ കണ്ടേ കഴിയും, എനിക്കു
ഇനിയുമൊരു പാട്ടു കേൾക്കണം" എന്നു തന്നെ പറഞ്ഞു. ശാഠ്യം പിടിച്ചതു
കൊണ്ടു കഞ്ഞി കുടിച്ചു കഴിഞ്ഞിട്ടു പോകാം എന്നു പറഞ്ഞു അവളെ ശാന്ത
മാക്കി. അന്നു ജൎമ്മൻ മിശ്യൻ വകയായി തളിപ്പറമ്പിൽ സ്വന്തം പറമ്പും
വീടും ഉണ്ടായിരുന്നില്ല. സായ്വും കൂടെ ഉണ്ടായിരുന്ന ഉപദേശിമാരും മുസാവരി
ബങ്കളാവിലായിരുന്നു താമസിച്ചതു. സമീപം തന്നെയായിരുന്നു ഇവരും
പാൎത്തതു. കഞ്ഞികുടിച്ചു കഴിഞ്ഞ ഉടനെ മാണിക്കം ചെന്നു സ്വകാൎയ്യമായി
ചിരുതയെ ഓൎമ്മപ്പെടുത്തിയതുകൊണ്ടു അവൾ പിന്നെയും കിഴവിയെ ബുദ്ധി
മുട്ടിച്ചു. അങ്ങിനെ മൂവരും കൂടെ പുറപ്പെട്ടു. പന്ത്രണ്ടു മണി ആകാറായ
പ്പോൾ ആയിരുന്നു അവിടേക്കു ചെന്നതു. അപ്പോൾ തന്നെ സായ്വും ഉപ
ദേശിമാരും പ്രസംഗവും കഴിഞ്ഞു അവിടെ എത്തിയിരുന്നു. ഇവരെ കണ്ട
ഉടനെ സായ്വ് ഓടിച്ചെന്നു സന്തോഷപൂൎവ്വം വിളിച്ചു കൂട്ടിക്കൊണ്ടുപോയി
കോലായിൽ ഒരു പായി വിരിച്ചു അവിടെ ഇരുത്തി. അഞ്ചു വൎഷങ്ങ
ൾക്കു മുമ്പെ മകൻ ക്രിസ്ത്യാനിയായ സമയം സായ്വു ഒരിക്കൽ മാതയെ കണ്ടി
രുന്നുവെങ്കിലും ഇപ്പോൾ അവൾക്കു ശരീരത്തിന്നു തട്ടിയിരുന്ന ക്ഷീണം നിമി
ത്തവും അന്യദിക്കിൽ വെച്ചു കണ്ടതിനാലും അവൾ ആരെന്നും സായ്വും കൂടെ
ഉണ്ടായിരുന്നവരും അറിഞ്ഞില്ല. സായ്വ് വേഗം രണ്ടു വാഴപ്പഴം എടുത്തു

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/20&oldid=195715" എന്ന താളിൽനിന്ന് ശേഖരിച്ചത്